ചെലവ് വെറും 11.50 ലക്ഷം! ഇത്ടോണി ചേട്ടന്റെ സ്വപ്നവീട്.!! | 11.50 Lakhs Budget Home Design Malayalam

11.50 Lakhs Budget Home Design Malayalam : സാധാരണകാർക്കും എപ്പോഴും ആഗ്രഹം ചിലവ് കുറഞ്ഞ വീട് നിർമ്മിക്കാനാണ് ആഗ്രഹം. അതുകൊണ്ട് തന്നെ ഒരുപാട് പേർ ഇന്ന് ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ അവരുടെ സ്വപ്നത്തിലുള്ള വീട് നിർമ്മിക്കാമെന്ന് നോക്കുന്നവരാണ്. ഏകദേശം 11,40000 രൂപയ്ക്ക് നിർമ്മിച്ച ഒരു കൊച്ചു വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. 760 സ്ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറി അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്രൂം വരുന്ന വീടാണ് കാണാൻ കഴിയുന്നത്.

മറ്റ് ഇന്റീരിയർ വർക്ക്സ് ഒന്നും ഈ വീട്ടിൽ ഉൾപ്പെടുത്തിട്ടില്ല. അതായത് വളരെ സാധാരണ രീതിയിൽ എങ്ങനെ ഒരു വീട് നിർമ്മിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണം മാത്രമാണ് ഈ വീട്. നാല് സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഈ നാല് സെന്റ് പ്ലോട്ടിൽ തന്നെ കിണർ മറ്റ് കാര്യങ്ങൾ വരുന്നത്. തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന ഡിഎച്എം കൺസ്ട്രക്ഷൻസാണ് ഈ വീട് മനോഹരമായി രീതിയിൽ നിർമ്മിച്ചിട്ടുള്ളത്.

ഗുണമേന്മ നിറഞ്ഞ ഉല്പനങ്ങളാണ് വീടുകളിൽ ഉപയോഗിക്കുന്നത്. സിമ്പിൾ മോഡലാണ് എക്സ്റ്റീരിയർ കാഴ്ച്ച വരുന്നത്. രണ്ട് കസേര അടങ്ങിയ ഒരു കുഞ്ഞ് സിറ്റ്ഔട്ടാണ് മുൻവശത്ത് വരുന്നത്. വീടിന്റെ പ്രധാന വാതിൽ വരുന്നത് തേക്കിലാണ്. സിറ്റ്ഔട്ടിൽ നിന്നും ഉള്ളിലേക്കു പ്രവേശിച്ചു കഴിഞ്ഞാൽ വലിയ ഹാളിലേക്കാണ് പ്രവേശിക്കുന്നത്.

ലിവിങ് കം ഡൈനിങ് ഹാളാണ് ഈ വീട്ടിൽ വരുന്നത്. ടീവി യൂണിറ്റും, അത്യാവശ്യം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടവും ഇവിടെ നൽകിരിക്കുന്നത് കാണാം. രണ്ട് കിടപ്പ് മുറിയുടെ ഇടയിലായിട്ടാണ് വാഷ് ബേസ് ഒരുക്കിട്ടുള്ളത്. കിടപ്പ് മുറിയിലേക്ക് പ്രവേശിച്ചാൽ അത്യാവശ്യം വലിയ ഇടമാണ് കാണാൻ കഴിയുന്നത്. കൂടാതെ രണ്ട് കിടപ്പ് മുറിയിലും അറ്റാച്ഡ് ബെഡ്റൂം വന്നിരിക്കുന്നതായി കാണാം. കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ മനസ്സിലാക്കാം.