മാലാഖമാരുടെ സ്നേഹം ഞാൻ അറിയുന്നു!! ജന്മദിനത്തിൽ സുബി സുരേഷിന്റെ ചിത്രം വൈറൽ | Actress Subi Suresh Birthday Viral Photo

Actress Subi Suresh Birthday Viral Photo : മലയാള സിനിമ ടെലിവിഷൻ പ്രേക്ഷകരെ ഏറെ സങ്കടപ്പെടുത്തിയ ഒരു വിയോഗ വാർത്തയായിരുന്നു നടി സുബി സുരേഷിന്റേത്. സുബിയുടെ മരണം മലയാളികളെ എല്ലാവരെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നെങ്കിലും സുബി അതിൽ നിന്ന് ആരോഗ്യവതിയായി തിരിച്ചുവരും എന്നാണ് എല്ലാവരും കരുതിയിരുന്നത്.

സുബിയുടെ ജീവിതത്തിലെ വളരെ വലിയൊരു ആഗ്രഹമായിരുന്നു വിവാഹം കഴിക്കുക എന്നത്. സുബി തന്റെ സുഹൃത്തിനെ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, വിവാഹം നിശ്ചയിച്ചിരുന്ന സമയത്താണ് സുബി ആശുപത്രിയിൽ ആവുകയും, പിന്നീട് മരണം സംഭവിക്കുകയും ചെയ്തത്. തന്റെ വിവാഹ വാർത്ത പ്രചരിച്ചതിനൊപ്പം സുബി പങ്കുവെച്ച ഒരു ചിത്രം വൈറൽ ആയിരുന്നു.

ഇന്ന് സുബിയുടെ ജന്മദിനം ആണ്. അതെ, സുബി ഈ ലോകത്ത് നിന്ന് വിട പറഞ്ഞ ശേഷമുള്ള ആദ്യത്തെ പിറന്നാൾ. ഈ ദിവസം ആരാധകർ എല്ലാവരും സുബിയുടെ ഓർമ്മകളിൽ മുഴുകിയിരിക്കുകയാണ്. അന്നേരം സോഷ്യൽ മീഡിയയിൽ പണ്ട് വൈറൽ ആയ ഈ ചിത്രം വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്. എന്നാൽ, അന്ന് സന്തോഷം പകർന്ന ഈ ചിത്രം ഇപ്പോൾ ആളുകളിൽ സങ്കടം പരത്തുകയാണ്.

മാലാഖമാർ നമ്മെ സന്ദർശിക്കുമ്പോൾ, ചിറകുകളുടെ ശബ്ദം കേൾക്കുകയോ പ്രാവിന്റെ തൂവൽ സ്പർശനം അനുഭവിക്കുകയോ ചെയ്യുന്നില്ല, പക്ഷേ അവർ നമ്മുടെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന സ്നേഹത്താൽ അവരുടെ സാന്നിധ്യം ഞങ്ങൾ അറിയുന്നു,” എന്ന ക്യാപ്ഷൻ നൽകിയാണ് സുബിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ അവരുടെ മരണ ശേഷം വീണ്ടും ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.