മറ്റൊരു സ്ത്രീയെ കെട്ടിപിടിക്കണം.!! വിചിത്ര ആഗ്രഹവുമായി ഭർത്താവ്.. സാധിപ്പിച്ചു കൊടുത്ത് ബീന ആന്റണി.!! വീഡിയോ വൈറൽ. | Beena Antoney Husband Hug Nadhira Meharin Viral Video

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നിൽക്കുന്ന മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ബീനാൻറണിയും മനോജ് കുമാറും. രണ്ടു മതത്തിൽ പെട്ട ഇവർ രണ്ടു പേരും വിവാഹം ചെയ്തപ്പോൾ വളരെയധികം വിവാദങ്ങൾ നടക്കുകയുണ്ടായി. എന്നാൽ ഇരുപത് വർഷത്തോളമടുത്തിട്ടും വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ബിഗ്സ്ക്രീനിൽ തിളങ്ങിയ താരമാണ് ബീനാൻറണി. വിവാഹ ശേഷം താരം കൂടുതലും സീരിയലുകളിലാണ് നിറഞ്ഞു നിന്നത്. സമൂഹമാധ്യമങ്ങളിലും രണ്ടു പേരും വളരെയധികം സജീവമാണ്. ഇവർക്ക് ഒരു മകനാണുള്ളത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ഇവർ മകനുമൊത്തുള്ള വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ബീനയും സുഹൃത്തായ തെസ്നിഖാനും ഒരുമിച്ച് തുടങ്ങിയ ‘തെസ്ബീൻസ്’ ചാനലിലാണ് ബീന തൻ്റെ കൂടുതൽ വിവരങ്ങൾ പങ്കു വയ്ക്കുന്നത് .

എന്നാൽ മനൂസ് വിഷൻ എന്ന ചാനലിൽ മനോജ് കുമാർ പല കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. ഫ്രണ്ട്സുമൊത്തുള്ള വീഡിയോകളും, വീട്ടിൽ ഗസ്റ്റുകൾ വന്നു കഴിഞ്ഞാൽ അവരുമായി നടത്തുന്ന സുഹൃത് സംഭാഷണങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലും സജീവമായ ബീന റീൽസുകളിലൂടെയും ഫോട്ടോകളിലൂടെയും പല കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച റീൽസായ ‘കാവാല’ എന്ന ഹിറ്റ് പാട്ടിന് ചുവട് വയ്ക്കുന്ന ബീനാ ൻ്റണിയുടെ വീഡിയോക്ക് താഴെ നിരവധി കമൻറുകളാണ് വന്നത്. ഇപ്പോൾ ബീനാൻറണി പങ്കുവെച്ച ഒരു വീഡിയോണ് വൈറലാകുന്നത്.

വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനായിരുന്നു ഞെട്ടിക്കുന്നത്. ബിഗ്ബോസ് സീസൺ 5 മത്സരാർത്ഥികളായ സെറീന ആൻ ജോൺസണും, ട്രാൻസ്പേഴ്സണായ നാദിറ മെഹ്റിനും ബീനാൻറണിയുടെ വീട്ടിൽ വന്നതായിരുന്നു. മനോജിന് അവരെ ഹഗ് ചെയ്യണമെന്ന് ബീനാൻറണിയോട് ചോദിച്ചതാണ് വീഡിയോയിൽ പറയുന്നത്. സീരിയലിൽ ഒരുപാട് ഹഗ് ചെയ്തിട്ടുണ്ടെന്നും, ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് പറയുകയാണ് മനോജ്. പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.