ചിലവ് കുറഞ്ഞ വീട് വേണോ? ഈ അച്ഛനും മകനും പണിയും.!! | BUDGET FRIENDLY HOME PLAN

Budget Friendly Home Plan : സാധാരണക്കാർ വീട് വെക്കാൻ തയ്യാറാകുമ്പോൾ അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സ്ഥല പരിമിതി. എന്നാൽ സ്ഥല പരിമിതിയെ അതിജീവിച്ച് മിതമായ പ്ലോട്ടിൽ വീട് വെച്ച രണ്ട് വ്യക്തികളെ അവരുടെ വീടുമാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കോട്ടയത്ത് മൂന്നേക്കാൾ സെന്റ് സ്ഥലത്ത് നാല് കിടപ്പ് മുറിയോട് അടങ്ങിയ അടിപൊളി സ്ഥലമാണ് അടുത്തറിയാൻ പോകുന്നത്.

വീടിന്റെ മുൻവശത്ത് തന്നെ മനോഹരമായ ഗേറ്റാണ് കാണുന്നത്. നാല് പീസുകളായിട്ടാണ് ഗേറ്റ് ഈ വീട്ടിലെ അപ്പനും മകനും പണിതിരിക്കുന്നത്. ഇവരുടെ വീട് കൂടാതെ നാട്ടിലെ മറ്റ് പലർക്കും ഏറ്റവും ചുരുങ്ങിയ ചിലവിൽ വീട് പണിത് കൊടുക്കാറുണ്ട്. എന്നാ ഈ വീട്ടിലേക്ക് വരുമ്പോൾ വ്യത്യസ്തമായ പല കാഴ്ച്ചകളാണ് കാണാൻ കഴിയുന്നത്.

മുറ്റത്ത് ചിപ്സാണ് പാകിരിക്കുന്നത്. ചെറിയ പ്ലോട്ട് ആയതുകൊണ്ട് തന്നെ വളരെ ചെറിയ മുറ്റമാണ് കാണുന്നത്. പഴയ വീടിന്റെ ചില അവിശ്സ്ഥങ്ങൾ മതിലായി നിലനിർത്തിരിക്കുകയാണ്. പ്രേത്യേക ഭംഗിയാണ് ഇത്തരം വീടുകൾ കാണുമ്പോൾ മനസ്സിലാവുന്നത്. വീട്ടിലേക് കയറുമ്പോൾ തന്നെ ഒരു സിറ്റ്ഔട്ട്‌ കാണാം. കുറച്ച് കൂടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഹാളിലേക്കാണ് പ്രവേശിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികൾ ഡിസൈൻ ചെയ്തിട്ടുള്ളത്.45000 രൂപയുടെ താഴെ മാത്രമേ പടികൾ നിർമ്മിക്കാൻ ചിലവായിട്ടുള്ളു. മഹാഗണിയുടെ തടികളാണ് പടികൾക്ക് നൽകിരിക്കുന്നത്. ലിവിങ് സ്പേസിൽ ഫർണിച്ചർ കാണാൻ കഴിയും. ലിവിങ് സ്പേസിനു തൊട്ട് അരികെ ഡൈനിങ് ഹാൾ കാണാം. പുട്ടി ഉപയോഗിച്ച് സീലിംഗ് വർക്ക് അതിമനോഹരമാക്കിരിക്കുന്നത് കാണാം. വീട്ടിലെ മറ്റ് വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ അറിയാം

Location : ThrissurPlot : 3.15 Cent1) Sitout2) Living Hall3) Dining Hall4) 4 Bedroom5) Bathroom6) Kitchen