കറിവേപ്പില ഉണ്ടോ!? മുടി നരയ്ക്കാതെ ഇരിക്കാനും 7 ദിവസം കൊണ്ട് കാട് പോലെ തഴച്ചു വളരാനും കറിവേപ്പില മാത്രം മതി!! | Curry Leaves For Fast Hair Growth
Curry Leaves For Fast Hair Growth : പണ്ട് മുതലേ കേട്ടു വരുന്ന ഒരു കാര്യമാണ് കറിവേപ്പില കണ്ണിന് വളരെ നല്ലതാണ് എന്ന്. എന്നാൽ കണ്ണിനു മാത്രമല്ല. മുടിയുടെ ആരോഗ്യത്തിനും വളരെ നല്ല ഒരു സാധനമാണ് കറിവേപ്പില. കുളിക്കുന്നതിന് മുൻപ് തലയിൽ തേയ്ക്കാനുള്ള എണ്ണ കാച്ചുമ്പോൾ അതിൽ കറിവേപ്പില ഇടുന്നത് വളരെ നല്ലതാണ്. അതു പോലെ തന്നെ കറികളിൽ ഉള്ള കറിവേപ്പിലയും കളയാതെ കഴിക്കണം. കറിക്ക് അരയ്ക്കുമ്പോഴും അത്യാവശ്യം

കറിവേപ്പില ഇട്ടാൽ നമ്മൾ അറിയാതെ തന്നെ കറിവേപ്പില ഉള്ളിലേക്ക് ചെല്ലും. കറിവേപ്പിലയിൽ ധാരാളം വിറ്റാമിനുകളും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കരുത്തു വർധിപ്പിക്കാനും താരൻ ഒഴിവാക്കാനും ഒക്കെ സഹായിക്കും. അതിനായി കറിവേപ്പില ഇട്ട് കാച്ചുന്ന ഒരു എണ്ണ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. കറിവേപ്പിലയുടെ ഇലയും ഉലുവയും നല്ലത് പോലെ അരച്ചെടുക്കണം.
ഒരു പാത്രത്തിൽ മുക്കാൽ കപ്പ് വെളിച്ചെണ്ണയും ഈ അരച്ചു വച്ചിരിക്കുന്ന കൂട്ടും കൂടി നന്നായി യോജിപ്പിക്കണം. ഇതിനെ ചൂടാക്കണം. തിളയ്ക്കുമ്പോൾ നല്ലത് പോലെ ഇളക്കി കൊടുക്കണം. കുറച്ചു കഴിയുമ്പോൾ പത തെളിഞ്ഞ് നല്ല പച്ച നിറത്തിലെ എണ്ണ കിട്ടും. ഇത് തണുത്തിട്ട് അരിച്ചെടുക്കണം. ഇത് ഒരു കുപ്പിയിൽ അടച്ച് സൂക്ഷിക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് തേച്ചു കുളിക്കുന്നത് വളരെ നല്ലതാണ്
ഇതോടൊപ്പം ഉപയോഗിക്കാവുന്ന ഹെയർ പാക്ക് ആണ് ഇനി പറയുന്നത്. ഇതിനായി ആറു മണിക്കൂർ എങ്കിലും രണ്ട് സ്പൂൺ ഉലുവ കുതിർക്കണം. ഇതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റണം. ഇതോടൊപ്പം അര കപ്പ് കറിവേപ്പിലയും കൂടി ചേർത്ത് അരയ്ക്കണം. ഇതോടൊപ്പം തൈരും വെളിച്ചെണ്ണയും കൂടി ചേർത്തിട്ട് തലയിൽ തേച്ചു പിടിപ്പിക്കാം. ഇതോടൊപ്പം മുരിങ്ങയില കൊണ്ടുള്ള മറ്റൊരു പായ്ക്കും വീഡിയോയിൽ കാണിക്കുന്നുണ്ട്. credit : Pachila Hacks