ഈ കുറുമ്പിയുടെ അപ്പന്റെ ഒരു ഗതികേട് നോക്കിയേ!! ചിരിച്ച് മണ്ണ് കപ്പി ആരാധകർ; വീഡിയോ വൈറൽ!! | Cute Baby With Appa Viral Entertainment News Malayalam

Cute Baby With Appa Viral Entertainment News Malayalam : ടിക്‌റ്റോക്കിന് ശേഷം ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും വളർന്ന് വരുന്ന പുതിയ ട്രെൻഡ് ആണ് റീൽസും ഷോട്ട്സും ഒക്കെ. വലിയ ജനപ്രീതി ഇതിനോടകം ഇത് നേടി കഴിഞ്ഞു. രസകരമായ ഒരു ഓഡിയോയ്ക്ക് ചുണ്ടനക്കി അഭിനയിക്കുകയാണ് കുഞ്ഞുവാവ. റീൽസും ഷോട്സും ഒക്കെ എല്ലാവരും ചെയ്യുമെങ്കിലും കുട്ടികളുടെ റിലീസിന് പ്രത്യേക ആരാധന വൃന്ദമാണ്.

പിണങ്ങി നിൽക്കുന്ന കുഞ്ഞിനോട് “നമ്മൾ പാപ്പേം മോളുമല്ലെടാ തിക്ക് ഫ്രണ്ട്സ്” എന്നു പറയുന്നു. അപ്പോൾ തിരിച്ചു കുട്ടി പറയുന്ന മറുപടിയാണ് വീഡിയോയുടെ മാസ്സ്. “എന്റെ പൊന്നളിയാ നിന്റ കെട്ട്യോളെന്ത് സാധനാ… ഇന്ന് രാവിലെക്കൂടി ഒരു കാരണമില്ലാതെ എന്നെ അടിച്ചു ഫ്രിഡ്ജിന്ന് മിട്ടായി എടുത്തതിനാണത്രെ… ഇതിനൊക്കെ എവിടുന്ന് കിട്ടി എന്റെ ബ്രോ…” എന്നാണ് കൊച്ചു മിടുക്കിയുടെ ചോദ്യം. ഗുരുവായൂർ ലേറ്റസ്റ്റ് എന്ന ഫേസ്ബുക്ക് പേജ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ആയിരത്തിൽ അധികം ലൈക്സും കമൻസിൽ പ്രേക്ഷകരുടെ അകമഴിഞ്ഞ സ്നേഹവും പൊട്ടിച്ചിരികളും കൊണ്ട് സമ്പൂർണമാണ് ഈ വീഡിയോ. ഓഡിയോയുടെ രസവും കൊച്ചു മിടുക്കിയുടെ ഭാവാഭിനയവും കൂടിയായപ്പോൾ വീഡിയോയ്ക്ക് മിഴിവ് കൂടി. ഇത് വൈറൽ ആയിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. അമ്മമാർ കുട്ടികളെ കുസൃതി കാണിക്കുമ്പോൾ അടിക്കാറുണ്ടല്ലേ. മുതിർന്നവരുടെ പോലെ തന്നെ അതിനോടുള്ള പ്രതിഷേധവും അവരുടെ ഉള്ളിലുണ്ടായിരിക്കണം. അത് കുറച്ച് രസകരം കൂടിയായി പുറത്തു വന്നാലോ. അടിക്കാൻ വരുന്ന അമ്മ പോലും ഇടക്കൊന്ന് ചിരിച്ചെന്ന് വരും.

അത്തരത്തിൽ ഒരു കിടിലൻ ഐറ്റം ആണ് ഈ വീഡിയോയുടെ ഭംഗി. നീലയുടുപ്പിട്ട് കണ്ണെഴുതി പൊട്ടു കുത്തി തെല്ല് ഒരു ആറ്റിട്യൂട് കൂടിയിട്ട് കുഞ്ഞ് ഈ ഡയലോഗ് പറയുമ്പോൾ കണ്ടു നിൽക്കുന്നവരിൽ ഒക്കെ ഇത് ചിരി വിടർത്തും. കുഞ്ഞുങ്ങൾ ഇത്തരത്തിൽ തമാശ പറയുന്നതും തങ്ങളുടെതായ രീതിയിൽ അവതരിപ്പിക്കുന്നതു മൊക്കെ നല്ല കാര്യമാണ്. വളർന്നു വരുന്ന കൊച്ചു കലാകാരന്മാർക്ക് ഇതൊരു മുതൽക്കൂട്ടകട്ടെ. ഇത്തരം വീഡിയോകളിലൂടെകുട്ടികളുടെ കഴിവുകൾ ഇനിയും ലോകം കാണട്ടെ. ഇതിനുവേണ്ടി പ്രേക്ഷകരും കാത്തിരിക്കുകയാണ്