മുട്ടത്തോട് ആരും കളയല്ലേ! ഇതൊന്നു കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും; കണ്ടിലെങ്കിൽ നഷ്ടമാകും തീർച്ച.!! | Egg shell uses in kitchen

Egg shell uses in kitchen malayalam : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് മുട്ടത്തോടിന്റെ കുറച്ച് ഉപയോഗങ്ങളെ കുറിച്ചാണ്. നമ്മുടെ വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന നമ്മൾ മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. മുട്ടയുടെ ഉപയോഗശേഷം മുട്ടയുടെ തൊണ്ട് നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. ചിലർ മുട്ട തൊണ്ട് ചെടികൾക്ക് ഇട്ടുകൊടുക്കാറുമുണ്ട്.

എന്നാൽ ഇനി ആരും മുട്ടത്തോട് കളയേണ്ട.. അതുകൊണ്ട് വീട്ടമ്മമാർക്ക് പല ഉപയോഗങ്ങളുമുണ്ട്. മുട്ടത്തോട് കൊണ്ടുള്ള 5 ഉപയോഗങ്ങൾ ആണ് ഇവിടെ പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം. ആദ്യത്തെ ഉപയോഗം എന്താണെന്നു വെച്ചാൽ മുട്ടത്തോട് ഉപയോഗിച്ച് മിക്സിയുടെ ജാറിലെ അഴുക്ക് കളയുന്നതാണ്. മിക്സി ജാറിന്റെ ബ്ലേഡിനിടയിലും സ്ക്രൂവിനിടയിലും

അഴുക്കുകൾ ഉണ്ടാകാറുണ്ട് ഇത് പോകുവാൻ മിക്സി ജാറിലേക്ക് കുറച്ച് മുട്ടത്തോട് ഇട്ട് പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ജാറിന്റെ ബ്ലേഡിന്റെ മൂർച്ചകൂടുന്നതാണ്. എന്നിട്ട് അഴുക്ക് കളയുന്നതിനായി ഒരു ഇയർ ബഡ്‌സ് വെള്ളത്തിൽ മുക്കി സ്ക്രൂവിനിടയിലൂടെ ഉരച്ചു വൃത്തിയാക്കാവുന്നതാണ്. മുട്ടത്തോടിന്റെ അടുത്ത ഉപയോഗം സ്റ്റീൽ പാത്രങ്ങളുടെ അടിയിലുള്ള

സ്റ്റിക്കറുകൾ കളയുന്നതാണ്. സ്റ്റീൽ പാത്രങ്ങളുടെ അടിഭാഗത്തെ സ്റ്റിക്കറുകൾ ചിലപ്പോൾ നമുക്ക് തീരെ പറിച്ചു കളയുവാൻ പറ്റാറില്ല. ഇങ്ങനെ വരുമ്പോൾ നേരത്തെ പൊടിച്ചെടുത്ത മുട്ടത്തോട് കുറച്ച് ഈ സ്റ്റിക്കറിന്റെ മുകളിൽ ഇടുക. ബാക്കി മുട്ടത്തോടിന്റെ ഉപയോഗങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: info tricks