പ്രമുഖ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും വിവാഹ വാർഷികം

First Wedding Annivesary Mahalakshmi Raveendar Viral : പ്രമുഖ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും 2022 സെപ്റ്റംബർ മാസത്തിലാണ് വിവാഹിതരായത്. ഇവരുടെ വിവാഹം നടന്നത് സൗന്ദര്യവും നിറവും രൂപവും ഒന്നുമല്ല സ്നേഹം അളക്കാനുള്ള മാനദണ്ഡം എന്ന് സമൂഹത്തെ ഒന്നുകൂടി ബോധ്യപ്പെടുത്തിയാതായിരുന്നു. വിമർശകരുടെ പ്രധാന ആരോപണം മഹാലക്ഷ്മി രവീന്ദ്രന്റെ പണം കണ്ടാണ് വിവാഹം കഴിച്ചത് എന്നായിരുന്നു. ഇതിനു പ്രധാനപ്പെട്ട ഒരു കാരണമായി വന്നത് ലുക്കിലെ വ്യത്യാസം ആയിരുന്നു. എന്നാൽ ഈ വിമർശനങ്ങളെല്ലാം അവർ രണ്ടുപേരും ഒരുപോലെ ഒരു പുഞ്ചിരിയോടെ കാറ്റിൽ പറത്തിക്കൊണ്ട് മുന്നോട്ടു പോവുകയാണ്.

കൂടാതെ സമൂഹ മാധ്യമങ്ങളിൽ സജീവമായി പോസ്റ്റുകൾ ഇട്ടു. ഇപ്പോൾ അവരുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. രവീന്ദറിന്റെ വിവാഹ വാർഷിക വേളയിൽ ഇംഗ്ലീഷിൽ തമിഴ് ഭാഷയിലെ കുറിപ്പ് എഴുതിയാണ് രവീന്ദ്രർ ആശംസ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ആ കുറുപ്പിൽ ഇരുവരും ജീവിതത്തിൽ നേരിടേണ്ടി വന്ന പരിഹാസം മുതൽ മറ്റു വാർത്തകൾ എല്ലാം രവീന്ദർ കോർത്തിണക്കി കൊണ്ടായിരുന്നു എഴുതിയത്.

അതോടൊപ്പം രണ്ടുപേരും അടിച്ചു പിരിഞ്ഞ് പോകും എന്നും യൂട്യൂബ് വീഡിയോയിൽ വന്നിരിക്കും എന്ന് പ്രവചനംനടത്തിയവരെയും രവീന്ദ്രൻ ഓർത്തു. മഹാലക്ഷ്മി ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിൽ അല്പം കറക്കശക്കാരി ആണെന്നും കൂടാതെ ഹോട്ടൽ സ്വിഗി ഭക്ഷണം മേടിക്കുന്നതിനെ കുറിച്ചും രവീന്ദർ തന്റെ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. രവീന്ദ്രൻ പങ്കുവെച്ച പോസ്റ്റിന് ചുവടെ മഹാലക്ഷ്മി നൽകിയ മറുപടിയും ശ്രദ്ധേയമായി. ‘ തന്റെ മകൻ സച്ചിനും ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ആളാണ് രവീന്ദർ എന്ന് മഹാലക്ഷ്മികൂട്ടിച്ചേർത്തു’. ഇനി എന്തൊക്കെ പറഞ്ഞാലും താൻ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്ന് പിന്മാറുകയില്ല.

എന്നും ലക്ഷ്മി പറഞ്ഞു. വിവാഹ വാർഷിക ദിനത്തിൽ തന്റെ സ്പെഷ്യൽ കേക്ക് ആണ് മഹാലക്ഷ്മിയുടെ സമ്മാനം. ലക്ഷ്മി പറയുന്നത് ഇത് പ്രത്യേകം പാകം ചെയ്തു നൽകിയ രസമലൈ കേക്ക് ആണെന്നാണ്. ഇതിനു പുറത്തായി കലണ്ടർ രൂപത്തിൽ ചെയ്ത ഫോണ്ടന്റ് ഡിസൈനും കാണാം.