മലയാള സിനിമയിലെ സർവ്വകലാവല്ലഭൻ!! ഫാത്തിമ കോളേജിലെ ഈ പഴയ യൂണിയൻ അംഗം ആരാണെന്ന് മനസ്സിലായോ?? Guess or Identify this malayalam actor??

Guess or Identify this malayalam actor??മലയാള സിനിമ ഇൻഡസ്ട്രിയിൽ പ്രത്യക്ഷത്തിലും, അണിയറയിലും ഒരുപോലെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു അതുല്യ പ്രതിഭയുടെ പഴയകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഡിസ്ട്രിബ്യൂട്ടർ, എഡിറ്റർ, കമ്പോസർ, ഗായകൻ തുടങ്ങിയ മേഖലകളിൽ എല്ലാം ഈ താരം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

സിനിമയ്ക്ക് പുറമേ, ജേണലിസ്റ്റ്, ലോയർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ഈ വ്യക്തി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ. കൊല്ലം ജില്ലയിൽ ജനനം. എടവ റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്റർ ആയിരുന്ന ശിവശങ്കര പിള്ള ആണ് പിതാവ്, മാതാവ് ലളിത ദേവി. എടവ മുസ്ലിം ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന്, ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് പ്രീ ഡിഗ്രി, തിരുവനന്തപുരം കേരള ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും നേടി.

ഇത്രയും നേരം പറഞ്ഞുവരുന്നത്, മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ബാലചന്ദ്രമേനോനെ കുറിച്ചാണ്. സംവിധായകൻ ആയിയാണ് ബാലചന്ദ്രമേനോൻ തന്റെ സിനിമ കരിയറിന് തുടക്കമിട്ടത്. 1978-ൽ പുറത്തിറങ്ങിയ, മധു, ശോഭ, സുകുമാരൻ, കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ‘ഉത്രാട രാത്രി’ എന്ന സിനിമ സംവിധാനം ചെയ്തതും, ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചതും എല്ലാം ബാലചന്ദ്രമേനോൻ തന്നെ.

പിന്നീട് നിരവധി സിനിമകൾ സംവിധാനം ചെയ്ത ശേഷമാണ്, നടൻ എന്ന നിലയിൽ ബാലചന്ദ്രമേനോൻ തന്റെ സിനിമ കരിയർ തിരിച്ചുവിട്ടത്.1981-ൽ ബാലചന്ദ്രമേനോൻ തന്നെ സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കമിട്ട ബാലചന്ദ്രമേനോൻ പിന്നീട് നായക നടൻ എന്ന നിലയിലേക്ക് ഉയർന്നുവന്നു.

ഇന്ത്യൻ സിനിമയ്ക്ക് ബാലചന്ദ്ര മേനോൻ നൽകിയ സംഭാവനകൾ കണക്കിലെടുത്ത്, അദ്ദേഹത്തെ 2007-ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. രണ്ട് തവണ ദേശീയ അവാർഡ് നേടിയ ബാലചന്ദ്രമേനോൻ, രണ്ട് തവണ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. 1997-ൽ മികച്ച കർഷകനുള്ള കേരള സംസ്ഥാനത്തിന്റെ കർഷകശ്രീ അവാർഡും ബാലചന്ദ്രമേനോൻ നേടിയിട്ടുണ്ട്.