ചെമ്പരത്തി ചെടി വീട്ടിൽ നട്ടുപിടിപ്പിച്ചിട്ടുണ്ടോ?? എങ്കിൽ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.. അത്രയും ഗുണങ്ങൾ ഉള്ളതാണ്.!! | Hibiscus Plant

നമ്മുടെ എല്ലാം വീടുകളിലും തൊടികളിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ചുമല പൂക്കളോട് കൂടിയുള്ള ഈ ചെടി കാണാൻ ഭംഗിയും ധാരാളം ഔഷധഗുണങ്ങളും ഉള്ളതാണ്. നിത്യ പുഷ്പിണി ആയ ഒരു കുറ്റിച്ചെടിയാണ് ചെമ്പരത്തി. മലേ സി കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് ചെമ്പരത്തി.മലേഷ്യയുടെ ദേശീയ പുഷ്പമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം ഹൈബിസ്കസ്

റോസ സിനെസിസ് എന്നാണ്. പൊതുവേ സമശീതോഷ്ണ മേഖല യിലാണ് ചെമ്പരത്തി കാണാറുള്ളത്. നാല് മീറ്റർ വരെ വളരുന്ന സസ്യമാണ് ചെമ്പരത്തി. വൃക്ഷ സ്വഭാവമുള്ള കുറ്റിച്ചെടിയാണിത്. നമ്മുടെ നാട്ടിൽ ഏകദേശം 60 തരത്തിലുള്ള ചെമ്പരത്തി ചെടികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചെമ്പരത്തി എന്നാൽ ചുവന്ന പൂക്കളോട് കൂടിയ പരുത്തി എന്നാണ് നിർവഹിക്കുന്നത്. മുടിയുടെ സംരക്ഷണ ത്തിന് ചെമ്പരത്തിയുടെ ഇലയും പൂവും തലയിൽ

തേച്ച് കുളിക്കാറുണ്ട്. ഷാമ്പൂ സോപ്പ് മുതലായവയിൽ ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. കൂടാതെ ദാഹ ശമനി യിലും ചായയിലും അച്ചാറിലും കറികളിലും ഒക്കെ ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ ചെമ്പരത്തിപ്പൂവ് മാല ഉണ്ടാക്കുവാനും അർച്ചനയ്ക്ക് ആയി മറ്റും ഉപയോഗിക്കാറുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ രക്തസമ്മർദ്ദം ക്രിയാറ്റിൻ ഹോർമോൺ വ്യതിയാനം ഇവയ്ക്കെല്ലാം ചെമ്പരത്തി

പ്പൂവ് ഉത്തമ ഔഷധമാണ്. കൂടാതെ മുറിവുകൾ ചതവുകൾ മുടികൊഴി ച്ചിൽ ഇവയ്ക്കെല്ലാം ചെമ്പ രത്തിപ്പൂവ് ഒരു നല്ല ഔഷധം കൂടിയാണ്. നവാഗത ശിശുക്കളുടെ ത്വക്ക് രോഗങ്ങൾക്ക് പരമ്പരാഗത മായി ഉപയോഗിച്ചുവരുന്ന ഒരു എണ്ണയാണ് ചെമ്പരത്തി കൊണ്ടുള്ള എണ്ണ. ഇങ്ങനെ ചെമ്പരത്തി യുടെ ഔഷധ ഗുണങ്ങൾ അനവധിയാണ്. ചെമ്പരത്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. Hibiscus Plant.. Video Credits : PK MEDIA – LIFE