മുടി കറുപ്പിക്കാനും തഴച്ച് വളരാനുമായി വീട്ടിലുള്ള ഈയൊരു ഇല ഉപയോഗപ്പെടുത്താം!

നല്ല കറുത്ത ഇട തൂർന്ന് മുടി വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ, അകാലനര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അതിനായി കടകളിൽ നിന്നും ഓയിലും ഹെന്നയുമെല്ലാം ഉപയോഗിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പേരയില ഉണക്കി പൊടിച്ചത് മൂന്ന് ടേബിൾ സ്പൂൺ , അതല്ലെങ്കിൽ പേരയില നന്നായി കഴുകി വൃത്തിയാക്കി എടുത്തത് നാലു മുതൽ അഞ്ചെണ്ണം വരെ, രണ്ട് ടീസ്പൂൺ തൈര് അല്ലെങ്കിൽ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ അലോവേര ജെൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ്. പേരയില ഉണക്കിയെടുത്താണ് ഉപയോഗിക്കുന്നത്.

എങ്കിൽ അത് കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ച് ഉണക്കിയ ശേഷം വേണം പൊടിച്ചെടുക്കാൻ. ശേഷം ആ പൊടിയിലേക്ക് എടുത്തുവച്ച തൈര് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് ശേഷം അലോവേര ജെൽ, വെളിച്ചെണ്ണ എന്നിവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഓരോരുത്തരുടെയും മുടിയുടെ നീളത്തിന് അനുസരിച്ച് ചേരുവകളുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.

ശേഷം ഈ ഒരു പാക്ക് മുടിയിൽ നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കണം. കുറച്ച് സമയം കഴിഞ്ഞ് വെള്ളത്തിൽ മുടി കഴുകി കളയാവുന്നതാണ്. ധാരാളം ആന്റി ഓക്സിഡൻസ്,വിറ്റാമിൻ ബി എന്നിവ പേരയിലയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുടി നന്നായി വളരാനും നരച്ച മുടി കറുക്കാനും പേരയില വളരെയധികം ഗുണം ചെയ്യുന്നു. ഈയൊരു ഹെയർ പാക്കിനെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.