ഇനി കറിവേപ്പ് കാടുപോലെ വളരും! നിങ്ങളുടെ വീട്ടിലെ കറിവേപ്പ് തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി.!! | Kariveppila Krishi Tips Malayalam

Kariveppila Krishi Tips Malayalam : വളരെ പെട്ടെന്ന് തന്നെ ഉണങ്ങി പോകുകയും എന്നാൽ എല്ലാവർക്കും ഒരുപോലെ പാചകത്തിന് ആവശ്യം ഉള്ളതും ആയ ഒരു ഇനം ആണ് കറിവേപ്പ്. പലപ്പോഴും കറിവേപ്പിന് വളപ്രയോഗം നല്ല രീതിയിൽ അല്ലാത്തത് വളരെ പെട്ടെന്ന് തന്നെ അത് നശിച്ചു പോകുന്നതിന് കാരണമായിത്തീരാറുണ്ട്. ഈ സാഹചര്യത്തിൽ അടിവളം മുതൽ കറിവേപ്പിന്

നല്ല രീതിയിൽ പരിചരണം നൽകിയെങ്കിൽ മാത്രമേ അത് ഫലപുഷ്ടി യോടു കൂടി മുകളിലേക്ക് തഴച്ച്, തളിർത്തു വരികയുള്ളൂ. അതി നായി എങ്ങനെ അടിവളം തയ്യാറാക്കാം എന്നാണ് ആദ്യമായി നോക്കാൻ പോകുന്നത്. ഇതിന് ആവശ്യം ഒന്നര ലിറ്റർ കഞ്ഞിവെള്ളം, ചാണകപ്പൊടി, കടല പ്പിണ്ണാക്ക് എന്നിവയാണ്. ഒന്നര ലിറ്റർ കഞ്ഞി വെള്ള ത്തിലേക്ക് ഒരുപിടി

കപ്പലണ്ടിപ്പിണ്ണാക്ക് ഇട്ട് നന്നായി ഇളക്കി മിക്സ് ചെയ്ത് വെക്കേണ്ടതാണ്. രണ്ടുദിവസത്തി നുശേഷം വേണം ഈ വെള്ളം കറിവേപ്പിന് ഒഴിച്ച് കൊടുക്കുവാൻ. അല്പം മണമൊക്കെ ഉണ്ടാകുമെങ്കിലും വളരെ യധികം ഫലഭൂയിഷ്ഠമായ ഈ വെള്ളം കറിവേപ്പിന് ഒഴിച്ച് കൊടുക്കുന്നത് വളരെ പെട്ടെന്ന് തന്നെ കറിവേപ്പ് വളരുന്നതിന് സഹായകം ആകാം. രാവിലെയും വൈകുന്നേരവും

മുടങ്ങാതെ വെള്ളം ഒഴിച്ചുകൊടുക്കുക യാണ് ചെയ്യേണ്ട മറ്റൊരു രീതി. മാത്രവുമല്ല ഇടയ്ക്കിടയ്ക്കുള്ള പരിപാലനം കറിവേപ്പിന് ആവശ്യമാണ്. തറച്ചു കിടക്കുന്ന മണ്ണ് ഇളക്കി കൊടുത്ത് വേരോട്ടം എളുപ്പത്തിൽ ആക്കുന്നത് കറിവേപ്പ് പെട്ടെന്ന് വളരുന്നതിന് സഹായിക്കും. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Cheerulli Media