മായം ചേർക്കാത്ത തനി നാടൻ മീൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! തനി നാടൻ മീൻ അച്ചാർ.!! | Kerala Style Easy Fish Pickle Recipes

Kerala Style Fish Pickle Recipes Malayalam : കിടിലൻ ടേസ്റ്റിൽ മീൻ അച്ചാർ തയ്യാറാക്കുന്നതിനായി ഒരു 750 ഗ്രാമോളം ചൂര മീൻ എടുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറിയ ക്യൂബുകളാക്കി മുറിച്ചു വെക്കുക. ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കുക. ഈ മിക്സ്‌ മീനിലേക്കിട്ട് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക.

ഇനി ഇതിലേക്ക്‌ ആവശ്യമായ 4 കുടം വെളുത്തുള്ളി അരിഞ്ഞത്, വലിയകഷ്ണം ഇഞ്ചി അരിഞ്ഞത്, 4 ടേബിൾസ്പൂൺ മുളക്പൊടി, നെല്ലിക്ക വലുപ്പത്തിലുള്ള പുളി ചെറുചൂട് വെള്ളത്തിൽ ഇട്ടു വച്ചത്, കുറച്ചു കായപ്പൊടി, 1 ടീസ്പൂൺ ഉലുവപ്പൊടി, വിനെഗർ, നല്ലെണ്ണ എന്നിവ റെഡിയാക്കി വെക്കുക. ഇനി മീൻ വറുക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്തു വെച്ച് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം മീൻ കഷണങ്ങൾ ബാച്ചുകളായി വറുത്തെടുക്കാം.

എല്ലാ വശവും നന്നായി പൊരിച്ചെടുക്കണം. മീൻവറുത്ത അതേ എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുകിട്ടു പൊട്ടിക്കുക. അതിലേക്ക് ഒരു പിടി കറിവേപ്പില ഇടുക. ഇനി ഇതിലേക്ക് അരിഞ്ഞുവച്ച ഇഞ്ചി-വെളുത്തുള്ളി എന്നിവ ചേർത്തിളക്കുക. ഇതൊന്ന് ബ്രൗൺ കളറാകുന്നത് വരെ വഴറ്റണം. ശേഷം ഫ്ലയിം ഒന്ന് കുറച്ച ശേഷം എടുത്തു വെച്ചിരിക്കുന്ന മുളക്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കുക. ഇതൊന്ന് മൂത്തശേഷം ഉലുവപ്പൊടി, കായപ്പൊടി,

പുളിപിഴിഞ്ഞ വെള്ളം എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കണം. ഇതിലേക്ക് കുറച്ചു ഉപ്പും 2 ടേബിൾസ്പൂൺ വിനാഗിരിയും കൂടെ ചേർക്കുക. ഇനി മീൻവറുത്തത് ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. ഇതൊരു 5മിനിറ്റ് മീഡിയം ഫ്‌ളൈമിൽ വേവിക്കുക. നാവിൽ രുചിയൂറും മീനച്ചാർ റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video credit : Aadyas Glamz