മലയാള സിനിമയുടെ മണിമുത്തുകൾ!! ഇവർ ആരാണെന്ന് പിടികിട്ടിയവർ ഉണ്ടെങ്കിൽ കമ്മന്റ് ഇട്ടാട്ടെ!!

മലയാളം സിനിമയുടെ വളർച്ചയ്ക്ക് കാരണം മലയാളികൾ തന്നെയാണ്. മറ്റു ഭാഷാ സിനിമകൾ അതിവേഗത്തിൽ കുതിച്ചുയരുമ്പോഴും മലയാളസിനിമ ലോകം അറിയാതെ നിന്നിരുന്ന കാലത്തും മലയാളികളുടെ പിന്തുണയും പ്രോത്സാഹനവുമാണ് മലയാള സിനിമയുടെ വിജയം. മലയാള സിനിമ പ്രേക്ഷകർക്ക് അതിൽ വലിയൊരു പങ്കുണ്ട്. അന്നും ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ പിന്തുണയുടെ പുറത്താണ് മലയാള സിനിമ ഇത്രയേറെ പ്രശംസയും വിജയവും നേടിയത്. ഇന്ന് ലോകമെമ്പാടും മലയാളസിനിമയെക്കുറിച്ച് സംസാരിക്കുന്നവർ ഏറെയാണ്.

മലയാളത്തിലെ അഭിനേതാക്കളെ ആരാധനാപൂർവ്വം നോക്കിക്കാണുന്നവരാണ് മലയാളി സിനിമ പ്രേക്ഷകർ. അഭിനേതാക്കളുടെ വ്യക്തിജീവിതത്തെ പറ്റിയും അവരുടെ ചെറുപ്പകാല ചിത്രങ്ങളും എല്ലാം ആരാധകർക്ക് കാണുവാനും അറിയുവാനും ഏറെ ആകാംക്ഷയുള്ള കാര്യങ്ങളാണ്. പ്രത്യേകിച്ചും മലയാള സിനിമയിൽ പഴയകാലത്ത് അഭിനയമികവ് കാഴ്ചവച്ച നടി നടന്മാരെ കാണാൻ എന്നും മലയാളികൾക്ക് ഇഷ്ടമാണ്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഒരു പഴയകാല സിനിമയിലെ ചിത്രങ്ങൾ ആണിത്. ഇതിലെ നടൻ ഇന്നും മലയാള സിനിമയിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഇപ്പോഴും അഭിനയത്തിൽ സജീവസാന്നിധ്യമാണ് ഇദ്ദേഹം. പക്ഷേ ചിത്രത്തിൽ കാണുന്ന നടി ഒരുപാട് മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചതിനു ശേഷം ഈ ലോകത്തോട് വിട പറഞ്ഞു. മലയാളി സിനിമ പ്രേക്ഷകർക്ക് ഇന്നും ആ പേരിൽ വേദനയോടെ അല്ലാതെ കേൾക്കാൻ കഴിയില്ല. മലയാളം സിനിമയിൽ ബാലതാരമായി അരങ്ങേറി പിന്നീട് നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ് ഈ ചിത്രത്തിൽ ഉള്ളത്. വില്ലൻ കഥാപാത്രങ്ങളിൽ നിന്നും അച്ഛൻ കഥാപാത്രങ്ങളിലോട്ട് വഴിമാറിയിരിക്കുകയാണ് ഈ നടൻ.

ചിത്രത്തിൽ കാണുന്നത് മലയാളി പ്രേക്ഷകർ ഒരുപോലെ ഇഷ്ടപ്പെടുന്ന സായികുമാർ ആണ്. അനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു ഒരുപാട് രസിപ്പിച്ച കൽപ്പനയാണ് ഈ ചിത്രത്തിലുള്ള നടി. സായികുമാറിനെ പോലെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടത്തിനുശേഷം 2016 ജനുവരിയിലാണ് കൽപ്പന ഈ ലോകത്തോട് വിട പറഞ്ഞത് . Celebrity Actors Childhood Photo