മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു!! അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരോടെ താര കുടുംബം!!
മമ്മൂട്ടിയുടെ സഹോദരിയായ ആമിന (70) അന്തരിച്ചു.ഈ വാർത്തയിൽ ദുഃഖിദം അറിയിച്ച് മമ്മൂട്ടിയും കുടുംബവും.കാഞ്ഞിരപ്പള്ളി പാറക്കൽ പരേതനായ പി. എം സലീമാണ് ഭർത്താവ്. അല്പനാളായി ചികിത്സയിലായിരുന്നു.മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ ഷഫീന എന്നിവരാണ് സഹോദരങ്ങൾ മക്കൾ ജൂലി,ജൂബി,ജിതിൻ. തന്റെ സിനിമ കാലഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ തന്നെ പ്രോത്സാഹിപ്പിച്ചതും തന്റെ ഇഷ്ടത്തോട് അനുബന്ധിച്ച് പ്രവർത്തിച്ചതും എന്റെ സഹോദരി ആണെന്ന് മമ്മൂട്ടി അറിയിക്കുന്നു.
മലയാള സിനിമകരയിൽ താരപ്രതിഭയാണ് മമ്മൂട്ടി. തന്റെ കുട്ടിക്കാലം മുതൽക്കേ തന്നെ സിനിമ എന്നത് വലിയ സ്വപ്നമായിരുന്നു. ആദ്യ സിനിമ മേഖലയിൽ ധാരാളം ചാൻസ് നഷ്ടപ്പെട്ടിരുന്നു . എന്നാൽ പിന്നീട് അതൊരു സുവർണ്ണ കാലഘട്ടമായി മാറുകയും തന്റെ കരിയറിൽ 400 ഓളം ചിത്രങ്ങൾ ചെയ്യുകയും ചെയ്തു. മലയാളം ഹിന്ദി തമിഴ് കന്നട തുടങ്ങിയ നിരവധി ചിത്രങ്ങൾ ചെയ്തു. കൂടാതെ തന്നെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും, 13 മറ്റ് പുരസ്കാരങ്ങളും നേടിയിരുന്നു.

1971-ൽ അനുഭവങ്ങൾ പാലിച്ചാൽ എന്ന മലയാള ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്. 1981 അഹിംസയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുകയുണ്ടായി.2000-കൾ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം നിരൂപണപരവും വാണിജ്യപരവുമായ വിജയത്തിന്റെ കാലഘട്ടമായിരുന്നു.
പിരീഡ് ആക്ഷൻ , മാമാങ്കം, മധുര രാജ, ഭീഷ്മപർവ്വം എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളിൽ ഉൾപ്പെടുന്നു.കൈരളി ചാനൽ കൈരളി ന്യൂസ് എന്നിവ നടത്തുന്ന മലയാളം കമ്മ്യൂണിക്കേഷൻസിന്റെ ചെയർമാനാണ് ഇദ്ദേഹം. വിതരണ നിർമ്മാണ ബാനർ പ്ലേഹൗസും മമ്മൂട്ടി കമ്പനി ഉൾപ്പെടെ ഒന്നിലധികം നിർമ്മാണ സംരംഭത്തിന്റെ ഉടമയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ സഹോദരിയുടെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെമ്പ് ജുമാമസ്ജിദിൽ വച്ച് നടക്കുന്നതായിരിക്കും.