സകുടുംബം മല്ലികാമ്മ; നിറപുഞ്ചിരിയോടെ നിൽക്കുന്ന പച്ച പട്ടുപാവാടകാരിയെ മനസ്സിലായോ? ഓണം കളറാക്കി സുകുമാരൻ കുടുംബം.!! | Prithviraj With Family Colourful Onam

Prithviraj With Family Colourful Onam : മലയാളത്തിലെ പ്രിയപ്പെട്ട നടനായിരുന്നു സുകുമാരൻ. മലയാളികൾ ഏറെ ഇഷ്ടപെടുന്ന സുകുമാരന്റെ സിനിമകളൊക്കെ ഇപ്പോഴും മനസ്സിൽ നിന്നും മായാത്തതാണ്. മല്ലികയെ വിവാഹം ചെയ്തതും വിവാദങ്ങളൊക്കെ മല്ലിക സുകുമാരൻ പല ഇന്റർവ്യൂകളിൽ പങ്കുവെക്കാറുണ്ട്. വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന മല്ലിക നല്ലൊരു അമ്മയും അമ്മായിയമ്മയും ആണെന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്തും പ്രിത്വിരാജ്ഉം പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയി മാറാൻ കാരണമായതും മല്ലിക എന്ന അമ്മയുടെ കഴിവ് തന്നെയാണ്.

മല്ലിക സുകുമാരൻ മക്കളുടെ അടുത്തല്ലാതെ ഒറ്റയ്ക്കാണ് താമസമെങ്കിലും. എല്ലാ വിശേഷങ്ങളും മക്കൾക്കും പേരകുട്ടികൾക്കുമൊപ്പം താരം പങ്കുചേരാറുണ്ട്. മക്കളുടെ തിരക്കു മൂലം പലപ്പോഴും അത് മിസ്സ് ചെയ്യാറുണ്ടെന്നും മല്ലികാമാ പറയാറുണ്ട്.

എന്നാൽ ഇത്തവണത്തെ ഓണം എല്ലാവർക്കുമൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പ്രിത്വിരാജിന് ഷൂട്ടിങ്ങിനിടയിൽ പറ്റിയ ആസിഡെന്റ് മൂലം താരം വിശ്രമത്തിലാണ്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഓണത്തിന് കുടുംബത്തോടൊപ്പം പങ്കുചേരാൻ പ്രിത്വിക്കായി. ചിത്രത്തിൽ നിറഞ്ഞ ചിരിയോടെ ആണ് മല്ലിക.

പ്രിത്വിരാജിന്റെ മകൾ അല്ലി ആണ് ഹൈലൈറ്. ഇന്ദ്രജിത്തിന്റെ മക്കൾ മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ പ്രിത്വിയുടെ മകളുടെ ചിത്രങ്ങൾ അതികം ആരും കണ്ടിട്ടില്ല. ഇത്തവണ പച്ച പാട്ടുപാവാടയിൽ സുന്ദരിയായി അലിമോൾ എത്തിയിട്ടുണ്ട്. എല്ലാവരും ട്രഡീഷണൽ ഔട്ട് ഫിറ്റിൽ ആണ്. അവസാനം എല്ലാവരും ഒരുമിച്ചു സദ്യ കഴിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. താരകുടുമ്ബതിന് ഒട്ടനവധി ആളുകൾ ഓണാശംസകൾ നേർന്നു.