രോഗങ്ങൾ ഇല്ലാതാക്കി യോഗ.!! ശരീരം അറിഞ്ഞ് യോഗ ചെയ്യണം; ആസനമുറകൾ പരിചയപ്പെടുത്തി സംയുക്ത വർമ്മ.!! | Samyuktha Varma Yoga Day Post Viral
Samyuktha Varma Yoga Day Post Viral : യോഗാ ദിനമായ ഇന്ന് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം സംയുക്ത വർമ്മ ! ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ച ചിത്രത്തിനു താഴെ സുയുക്ത പറയുന്നതിങ്ങനെ “നമുക്ക് ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം , കാലാവസ്ഥയ്ക്കനുയോജ്യമായും ശരീരപ്രകൃതി തിരിച്ചറിഞ്ഞുo വ്യായാമ മുറകൾ മാറ്റിയും ബ്രീത്തി ങ് പാറ്റേണ് ക്രമീകരച്ചും അത് നേടിയെടുക്കാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം യോഗയിലൂടെ. അതാണ് യോഗയുടെ ശക്തി.
എന്നാൽ ചെറിയ യോഗാസനങ്ങളിലൂടെ ശാരീരിക മാറ്റങ്ങൾ പ്രതീക്ഷിക്കരുത്. നിങ്ങൾക്ക് ഇതിനപ്പുറം വേണമെങ്കിൽ പഠിച്ചു കൊണ്ടേയിരിക്കൂ, പഠിച്ചു കൊണ്ടേയിരിക്കൂ. ഞാൻ എന്റെ യോഗാ ഗുരുവിന് കീഴടങ്ങിയിരിക്കുകയാണ്” ഇതിലൂടെ താരം പങ്കു വെക്കുന്നത്, മനസിന്റേയും ശരീരത്തിന്റെയും ആരോഗ്യത്തിന് വ്യായാമം എത്രത്തോളം ആവശ്യമാണ് എന്നതാണ്. യോഗാ ദിനത്തിൽ പങ്കു വെച്ച ഈ പോസ്റ്റിന് ൈലക്കുകളും കമന്റുകളും ഏറെയാണ്. മെക്കാർട്ടിൻ സംവിധാനം ചെയ്ത “തെങ്കാശി പട്ടണം” എന്ന ചിത്രത്തിലൂടെ 2000 ത്തിലാണ് താരം സിനിമയിൽ എത്തുന്നത്.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു. രണ്ടാമതായി ചെയ്ത ചിത്രം “മേഘമൽഹാറാണ്”. ബിജു മേനോൻ നായകനായ ചിത്രം മറെറാരു വിജയമായിരുന്നു. പിന്നീട് “വാഴുന്നോർ”, “വീണ്ടും ചില വീട്ടു വിശേഷങ്ങൾ”, “കുഭേരൻ” എന്നീ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. സംയുക്ത തന്റെ കരിയറിൽ കത്തി നിൽക്കുന്ന സമയത്താണ് നടൻ ബിജു മേനോനുമായി പ്രണയത്തിലാവുന്നത്. അതു പിന്നെ വിവാഹത്തിലെത്തുകയും ചെയ്തു. 2002 നവംബറിലായിരുന്നു വിവാഹം. 2006 ൽ ഏക മകൻ ദക്ഷ് ദർമിക് ജനിച്ചു.
തൃശ്ശൂർ കേരള വർമ്മ കോളേജിൽ ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കെ ലീഡ് ഫീമേൽ റോൾ ചെയ്യാൻ അവസരം ലഭിക്കുകയായിരുന്നു. അങ്ങനെ അവർ പതിനെട്ടോളം സിനിമകളിൽ അഭിനയിച്ചു. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്നെങ്കിലും പരസ്യ ചിത്രങ്ങളിൽ സജീവമായിരുന്നു. അഭിനയ മികവു കൊണ്ട് അവരെ തേടിയെത്തിയ അംഗീകാരങ്ങളാണ് ; കേരള സ്റ്റേറ്റ് ഫിലിം അവാർസ്, ഫിലിം ഫെയർ അവാർഡ് സൗത്ത് എന്നിവ. സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ചിത്രങ്ങളിലൂടെ തന്റെ ആരാധകരിലേക്ക് വീണ്ടുമെത്തുകയാണ് മലയാളത്തിന്റെ ശാലീന സൗന്ദര്യം സംയുക്ത വർമ്മ .