ഓണം ആഘോഷമാക്കി ഗോപിക അനിൽ!! അഞ്ജുവിന്റെ ഓണക്കോടിയും ഓണവും | Santhwanam Serial Actress Gopika Anil Onam Dress
Santhwanam Serial Actress Gopika Anil Onam Dress : ഓണം എത്തിയതോടെ സിനിമ – ടെലിവിഷൻ താരങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ ഓണക്കോടി തങ്ങളുടെ ആരാധകർക്ക് പരിചയപ്പെടുത്താനും, തങ്ങളുടെ ആരാധകർക്ക് ഓണാശംസകൾ നേരുന്നതിന്റെയും തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ പങ്കുവെക്കുന്ന ഓണം സ്പെഷ്യൽ പോസ്റ്റുകൾ ആണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.
സംപ്രേഷണം തുടരുന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയായ സാന്ത്വനത്തിലെ, കേന്ദ്ര കഥാപാത്രമായ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപിക അനിൽ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ പരിചിതയാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഗോപിക, ഇപ്പോൾ തന്റെ ഓണക്കാഴ്ചകൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. സെറ്റ് സാരിയിലാണ് ഗോപിക ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഗോപിക അനിൽ, ബാലതാരമായി ഒരു സമയത്ത് ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. കബനി എന്ന പരമ്പരയിലൂടെ ലീഡ് റോളിൽ അരങ്ങേറ്റം കുറിച്ച ഗോപിക അനിൽ, സാന്ത്വനം എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ജനപ്രീതി സ്വന്തമാക്കുകയായിരുന്നു. സാന്ത്വനത്തിലെ അഞ്ജു എന്ന അഞ്ജലി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്.
ഓണക്കോടി അണിഞ്ഞുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചതോടെ, സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകർ കമന്റ് ബോക്സിലേക്ക് ഒഴുകുകയാണ്. സാന്ത്വനം പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ അച്ചു സുഗന്ദ് ഗോപിക അനിലിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തന്റെ ഓണക്കാഴ്ചകൾ കാണിച്ചുള്ള ഒരു വീഡിയോയും ഗോപിക പങ്കുവെച്ചിരിക്കുന്നു.