സാന്ത്വനത്തിലെ ശിവേട്ടന്റെ പിറന്നാൾ സർപ്രൈസ് കണ്ടോ!! ഷഫ്‌ന പങ്കുവെച്ച വീഡിയോ വൈറൽ!!

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടൻ സജിൻ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ പ്രധാന കഥാപാത്രമാണ് താരം. സാന്ത്വനം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സാന്ത്വനം സീരിയലിലെ ജേഷ്ഠ അനുജന്മാരിൽ ഒരാളാണ് സജിനും. മിനിസ്ക്രീനിലൂടെ വന്നു ഇന്ന് ഓരോ വീടുകളിലെയും ഒരു അംഗത്തെ പോലെയാണ് സജിൻ. സജിന്റെ ഭാര്യയായ അഞ്ചു എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ഗോപിക അനിൽ ആണ്.

ശിവനെയും അഞ്ചുവിനെയും ചുറ്റിപ്പറ്റി ആണ് സാന്ത്വനം സീരിയലിൽ കഥ നീങ്ങുന്നത്. ഇന്ന് ഏഷ്യാനെറ്റിലെ സീരിയലുകളിൽ ഏറ്റവും അധികം ആരാധകരുള്ള ഒരു സീരിയലാണ് സാന്ത്വനം. 2020 സംപ്രേഷണം ആരംഭിച്ച സാന്ത്വനം സീരിയൽ ഇന്നും വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ടെലിവിഷനിലും സിനിമകളിലും

തിളങ്ങി നിന്ന നടി ഷഫ്നയെയാണ് സജിൻ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമാണ്. ഇരു മതക്കാരായതിനാൽ ഇവരുടെ പ്രണയത്തിൽ വീട്ടുകാർക്ക് എതിർപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ ഇന്നും വളരെ സന്തോഷകരമായാണ് ഇവരുടെ ദാമ്പത്യജീവിതം പോകുന്നത്.