ശിവാജ്ഞലിമാരുടെ തിരിച്ചുവരവ്!! സാന്ത്വനം വീട്ടിൽ ആഘോഷരാവ് | Santhwanam promo today episode

Santhwanam Serial Promo : ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ സീരിയലിൽ ഇന്ന് സന്തോഷകരമായ ഒരു ചടങ്ങ് നടക്കുകയാണ്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ കുഞ്ഞുമകളുടെ പേരിടൽ ചടങ്ങിൻ്റെ ഒരുക്കത്തോടെ ഉണർന്നിരിക്കുന്ന സാന്ത്വനം വീടാണ്.

രാവിലെ തന്നെ ദേവി പൂജകൾ നടത്തി കണ്ണനോട് പരിഭവം പറഞ്ഞ് എല്ലാ ദിവസത്തേയും പോലെ അടുക്കളയിലേക്ക് പോയി. കാർത്തു ചേച്ചിയുമായി ഇന്നലത്തെ കാര്യങ്ങൾ സംസാരിച്ച ശേഷം ദേവി ശിവൻ്റെയും അഞ്ജുവിൻ്റെയും റൂമിലേയ്ക്ക് ചായയുമായി പോയി. അവിടെ രണ്ടു പേരും എല്ലാവരെയും എങ്ങനെ ഫെയ്സ് ചെയ്യുമെന്നോർത്ത് നിൽക്കുകയാണ്. ദേവി വന്ന് രണ്ട് പേരെയും സമാധാനിപ്പിച്ച്, ഇന്നലെ കഴിഞ്ഞ കാര്യങ്ങൾ ഒരു സ്വപ്നമായി കണ്ട് മറന്ന് കളയാൻ പറയുന്നു.

എങ്കിലും രണ്ടു പേർക്കും കുറ്റബോധം താങ്ങാനാവുന്നില്ല. എല്ലാവരും ഹാളിലിരുന്ന് കുഞ്ഞിൻ്റെ പേരിടൽ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ദേവിയും ബാലനും കണ്ടെത്തുന്ന പേര് കുഞ്ഞിനിടാൻ ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ അത് വേണ്ടെന്നും, കുഞ്ഞിൻ്റെ അച്ഛനും അമ്മയും പേരിട്ടാൽ മതിയെന്ന് ദേവിയും ബാലനും പറയുന്നു. പിന്നീട് ശിവനും കണ്ണനും പല കാര്യങ്ങളും സംസാരിക്കുകയായിരുന്നു. കണ്ണനും പറയുന്നത് ശിവേട്ടൻ എല്ലാം മറന്ന് പഴയത് പോലെ ആയി വരണമെന്നാണ്.

അപ്പോഴാണ് ഒരു ഓട്ടോറിക്ഷ വന്ന് നിർത്തുന്നത്. ശങ്കരമ്മാമനും, സാവിത്രി അപ്പച്ചിയും ചടങ്ങിന് പങ്കെടുക്കാൻ വന്നതായിരുന്നു. സാവിത്രി അകത്ത് പോയ സമയം ഇവിടെ നടന്ന പ്രശ്നങ്ങളൊന്നും സാവിത്രി അറിഞ്ഞില്ലെന്ന് പുറത്ത് നിന്ന ശിവനോടും കണ്ണനോടും ശങ്കരൻമാമ പറയുന്നു. ഒന്നും പറയാതെ പോയതിന് ശിവനെ ഉപദേശിക്കുകയും ചെയ്യുന്നു. സാവിത്രി കുഞ്ഞിനെ ലാളിച്ചുകൊണ്ടിരിക്കുകയായിരുന്നു.