ശിവന്റെ കരണം പുകച്ച് ബാലൻ; തമ്പിയെ പിന്നിൽ നിന്നും കുത്തി അപ്പു; കഴുത്തിന് പിടിച്ച് ഹരി!! | Santhwanam Today Episode 10 August 2023 Viral Malayalam

Santhwanam Today Episode 10 August 2023 Viral Malayalam : സാന്ത്വനം പരമ്പരയിൽ ഇന്നലെ നടന്നിരിക്കുന്നത് വളരെ നിർണ്ണായകമായ സംഭവങ്ങളാണ്. കുഞ്ഞിൻ്റെ നൂല്കെട്ടിന് വന്ന തമ്പി സത്യങ്ങളൊക്കെ അറിഞ്ഞതിനാൽ, അവിടെ വന്ന് ശിവൻ്റെ ചതി എന്ന് പറഞ്ഞ് വളരെയധികം ആക്ഷേപിക്കുകയായിരുന്നു. ഇതൊക്കെ കേട്ട് ശങ്കരനും, സാവിത്രിയ്ക്കും ദേഷ്യം വരുന്നുണ്ട്.

പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ ബാലന് ദേഷ്യം വന്നു. എല്ലാവർക്കും വേണ്ടതൊക്കെ ഭാഗം വച്ച് തരാം. വേറെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുമ്പോൾ ശിവൻ ഞാനാണ് ഈ വീട്ടിൽ നിന്ന് പോകേണ്ടതെന്ന് പറയുകയാണ്. അത് കേട്ടപ്പോൾ എല്ലാവരും ഞെട്ടുകയാണ്. അമ്മയുടെ കാൽക്കൽ വീണ് ശിവൻ പറഞ്ഞു, എപ്പോൾ കടം വീട്ടാനുള്ള പണം ഉണ്ടാവുമോ അപ്പോൾ ഞാൻ തിരികെ വരുമെന്ന്. എന്നാൽ സാവിത്രി പറയുന്നു നീ ഞങ്ങളുടെ വീട്ടിൽ വന്നുകൊള്ളൂ എന്ന്. എന്നാൽ എവിടെയും പോകാൻ തയ്യാറാകാതെ അഞ്ജുവിനോട് എടുക്കേണ്ടതൊക്കെ എടുത്തു കൊള്ളാൻ പറഞ്ഞ് അകത്ത് പോവുകയാണ്.

എന്നാൽ ഇതൊക്കെ കേട്ട് അനങ്ങാതെ ഇരിക്കുകയാണ് ബാലൻ. റൂമിൽ കയറി ബാഗെടുത്ത് ശിവൻ പോകാനിറങ്ങി. അഞ്ജുവിൻ്റെ കൈ പിടിച്ച് ശിവൻ പുറത്തിറങ്ങിയപ്പോൾ, അമ്മയെ ഓർത്തെങ്കിലും നിനക്ക് പോകാതിരുന്നു കൂടെ എന്ന് പറയുകയാണ് ദേവി. കണ്ണനും കെട്ടിപ്പിടിച്ച് ശിവനെ പോകാൻ അനുവദിക്കുന്നില്ല. എന്നാൽ എല്ലാവരോടും യാത്ര പറഞ്ഞ് ശിവൻ ഇറങ്ങുമ്പോൾ ബാലേട്ടൻ്റെ ഗർജനത്തിലുള്ള ശബ്ദം ഉയരുകയായിരുന്നു.

നീ ഇവിടെ നിന്ന് പോകുന്നത് നമ്മൾ മരിക്കുന്നതിന് തുല്യമാണെന്ന് പറയുകയാണ് ബാലൻ. പിന്നീട് ശിവൻ്റെ മുഖത്ത് തല്ലുകയും ചെയ്തു. അതു കഴിഞ്ഞ് ദേഷ്യം പിടിച്ച ഹരി ഓടിച്ചെന്ന് ഉമ്മറത്ത് നിൽക്കുന്ന തമ്പിയുടെ കഴുത്തിന് പിടിക്കുകയാണ്. നിങ്ങൾക്ക് തൃപ്തിയായില്ലേ എന്ന് പറഞ്ഞ് ഹരിയുടെ ദേഷ്യം തീർക്കുകയാണ്. ഇപ്പോൾ നീ പോയാൽ ഞങ്ങൾ നീയുമായി സഹകരിക്കില്ലെന്നും പറയുകയാണ് ബാലൻ. ബാലേട്ടൻ്റെയും ദേവിയുടെയും കാൽപിടിച്ച് മാപ്പ് പറഞ്ഞ്, എന്നിട്ടും മുന്നോട്ട് വച്ച കാൽ പിറകോട്ട് വയ്ക്കാതെ ശിവൻ പോകാനൊരുങ്ങുകയാണ്. ആകെ ടെൻഷനടിക്കുന്ന രംഗങ്ങളാണ് ഇന്നത്തെ പ്രൊമോയിൽ ഉള്ളത്.