അങ്ങനെ അംബികയുടെ നാവിൽനിന്നും ഒളിഞ്ഞിരുന്ന രഹസ്യം പുറത്ത്.!! | Santhwanam Today Episode October 11

Santhwanam Today Episode October 11 : ടുംബപ്രേക്ഷരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ അത്ര നല്ല കാര്യങ്ങളല്ല നടക്കുന്നത്.ഗൃഹനാഥയായ ലക്ഷ്മിയമ്മയുടെ വിയോഗവും കൃഷ്ണ സ്റ്റോഴ്സ് കത്തി നശിച്ചതുമെല്ലാം താങ്ങാനാവാതെ നിൽക്കുകയാണ് ബാലേട്ടനും കുടുംബവും.എന്നാൽ കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിൽ വിഷമങ്ങൾ മാറ്റി വെച്ച് കട വീണ്ടും ക്ലീൻ ചെയ്തു തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.അതിനിടയിൽ വീണ്ടും പ്രശ്നങ്ങളുമായി നിരവധി ആളുകൾ എത്തുന്നുണ്ട്.

ഇതിനിടയിൽ ശങ്കരൻമാമയുടെ വീടിന്റെ ലോൺ എടുത്ത ബാങ്കിൽ നിന്നും സാന്ത്വനം വീടിനും ജപ്തി നോട്ടീസ് വരുകയും സാന്ത്വനം വീട്ടിലെ എല്ലാവരെയും അത് ബാധിക്കുകയും ചെയ്യുന്നു.എല്ലാവരും അതിന്റെ ടെൻഷനിൽ ഇരിക്കുമ്പോൾ വീട്ടിലേക്കു വേണ്ട സാധങ്ങൾ വാങ്ങാനുള്ള പൈസ പോലും ഇല്ലാത്ത അവസ്ഥയിലാണ് സാന്ത്വനത്തിലുള്ളവർ.അപ്പോൾ ശിവൻ അഞ്ജലിയുടെ കയ്യിലുള്ള പൈസ വാങ്ങി വീട്ടിലേക്കുള്ള സാധങ്ങൾ വാങ്ങികൊടുക്കുന്നുണ്ട്.

ഇതിനിടയിൽ കഷ്ടപാടാണെങ്കിലും കട കത്തിച്ചു നശിപ്പിച്ച തമ്പിയുടെ സ്വർണം ഒന്നും വേണ്ട ഇവിടെ എന്ന് പറഞ്ഞിട് ദേവൂട്ടിക് തമ്പി കൊടുത്ത സ്വർണമെല്ലാം ഹരി ഊരുന്നു.എന്നിട് അതൊക്കെ ശത്രുവിനെ ഏല്പിച്ചു അമരവധിയിൽ തന്നെ എത്തിക്കാൻ പറയുന്നു.ബാലേട്ടൻ കടയിലേക്ക് പോയി നോക്കുന്നു.കടയുടെ അവസ്ഥ കണ്ടു ബാലേട്ടൻ പൊട്ടി കരയുന്നു.എന്നിട് എന്തെങ്കിലും വഴി കാണിച്ചു തരണേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു.നേരെ ബാങ്കിൽ പോയി സെക്രട്ടറിയെ കാണുകയായിരുന്നു. എന്നാൽ ഇലക്ട്രിസിറ്റിക്കാർ വന്നതിനു ശേഷം നമ്മൾ വന്ന് കണ്ടിട്ട് കടയ്ക്ക് അനുമതി തരാമെന്ന് പറയുകയാണ് സെക്രട്ടറി.

അപ്പോൾ കടയിലേക്ക് kseb ആളുകൾ വന്നു ചെക്ക് ചെയ്യുന്നുണ്ട്.ബാലേട്ടൻ വീണ്ടും കടയിലേക്ക് ചെന്ന് നോക്കുന്നു.എന്നിട് ഒരുപാടു വിഷമത്തോടെ നിന്ന് കരയുന്നുണ്ട്.എല്ലാവരും വീണ്ടും കട ശെരിയാക്കി എടുക്കാനുള്ള ഒരുക്കത്തിലേക്കു വീണ്ടും ഇറങ്ങുന്നു,ഇതിനിടയിൽ സാന്ത്വനം മുറ്റത്തേക്ക് ഒരു ജീപ്പ് വരുന്നു.അതിൽ ഭദ്രൻ ചിറ്റപ്പൻ ആയിരുന്നു .ബാലനും, ദേവിയും, ഹരിയും ചിറ്റപ്പനെ കണ്ട് ഞെട്ടുകയാണ്. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകളാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്.