എളുപ്പത്തിലുണ്ടാക്കാം ആരോഗ്യപരമായ എള്ളുണ്ട!!! Seesame seeds ladoo recipe malayalam.
Seesame seeds ladoo recipe malayalam. പണ്ട് നമ്മുടെയൊക്കെ മുത്തശ്ശിമാർ തയ്യാറാക്കി കൊടുക്കാറുള്ള ആരോഗ്യകരമായ ഒരു പലഹാരത്തിന്റെ രുചിക്കൂട്ടുണ്ട്. ഈ പലഹാരം പ്രത്യേകമായും പെൺകുട്ടികൾക്കാണ് തയ്യാറാക്കി കൊടുത്തിരുന്നത് എന്നത് വാസ്തവമാണ്. നമ്മൾക്കൊക്കെ ഏറെ പരിചിതമായ ഈ പലഹാരം എള്ളുണ്ടയാണ്. പി സി ഒ ഡി എന്ന പ്രശ്നം ഇല്ലാത്ത സ്ത്രീകൾ ഇന്ന് വളരെ കുറവാണ്.

നമ്മുടെ ഭക്ഷണ രീതിയിലും ജീവിത ശൈലിയിലുള്ള മാറ്റങ്ങളെല്ലാം തന്നെ ഇതിന് കാരണവുമാണ്. ദിവസവും രാവിലെ എള്ളുണ്ട ഒരെണ്ണം കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ സഹായകരമാണെന്നാണ് പറയപ്പെടുന്നത്. ഇന്ന് രുചികരവും ആരോഗ്യപരവുമായ എള്ളുണ്ടയാണ് തയ്യാറാക്കിയെടുക്കുന്നത്. ഇതിനായി 250 ഗ്രാം കപ്പിൽ ഒന്നര കപ്പ് വെളുത്ത എള്ളാണ് എടുക്കുന്നത്.
കറുത്തതോ വെളുത്തതോ ആയ എള്ളെടുക്കാവുന്നതാണ്. അതല്ലാതെ രണ്ടും കൂടെ മിക്സ് ചെയ്‌തും എടുക്കാവുന്നതാണ്. ചൂടായ ഒരു പാനിലേക്ക് എടുത്ത് വച്ച എള്ള് ചേർത്ത് കൊടുത്ത് നല്ല ക്രിസ്പി ആകുന്ന വരെ ഇളക്കി കൊടുക്കുക. എള്ളിന്റെ നിറമൊന്നും മാറി വരാത്ത രീതിയിൽ കുറഞ്ഞ തീയിൽ വച്ച് ഇളക്കി കൊടുക്കണം. പാൻ ഒരു മീഡിയം ചൂടാവുമ്പോഴേക്കും എള്ള് ഇട്ട്കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം അഞ്ചു മിനിറ്റോളം ഇളക്കി ചെറുതായൊരു ഗോൾഡൻ നിറമായാൽ തീ ഓഫ് ചെയ്യാം.
അടുപ്പിൽ നിന്ന് മാറ്റിയ ശേഷവും എള്ള് പാനിൽ വച്ച് ഇളക്കി കൊടുക്കണം. അല്ലെങ്കിൽ പാനിന്റെ ചൂട് കൊണ്ട് അത് കുറച്ച് കൂടെ മൂത്ത് പോവാൻ സാധ്യതയുണ്ട്. അടുത്തതായി ഒരു പാത്രത്തിൽ 125 ഗ്രാം ശർക്കര കാൽകപ്പ് വെള്ളം ചേർത്ത് ഉയർന്ന തീയിൽ ഉരുക്കിയെടുക്കണം. ഉരുക്കിയെടുത്ത ശരക്കരയിലെ അഴുക്ക് നീക്കം ചെയ്യാനായി ഇതൊന്ന് അരച്ചെടുക്കണം.നമ്മൾ ഒരു പത്രത്തിലേക്കാണ് അരിച്ചെടുക്കുന്ന ശർക്കരപാനി ഒഴിച്ച് കൊടുക്കുന്നത്.നമ്മുടെ പഴമയുടെ രുചിക്കൂട്ടായ എള്ളുണ്ടയുടെ റെസിപി അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടോളൂ… Sheebas recipes