എത്ര വലിയ തണുപ്പിലും ഇഡ്ഡലിമാവ് വേഗത്തിൽ പുളിപ്പിച്ചെടുക്കാം! പുതിയ ട്രിക്ക് ഇഡ്ഡലിമാവ് വേഗത്തിൽ പൊങ്ങിവരും!!

എത്ര വലിയ തണുപ്പിലും ഇനി ഇഡ്ഡലിമാവ് വേഗത്തിൽ പുളിപ്പിച്ചെടുക്കാം! പുതിയ ട്രിക്ക് ഇഡ്ഡലിമാവ് വേഗത്തിൽ പൊങ്ങിവരും!! ഇഡലി സോഫ്റ്റ് ആകാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു സോഫ്റ്റ് ഇഡ്ലിയുടെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് 1 കപ്പ് പച്ചരി, 1/4 കപ്പ് ഉഴുന്ന്, 1/4 tsp ഉലുവ എന്നിവ എടുക്കുക. എന്നിട്ട് അതിലേക്ക് വെള്ളം ഒഴിച്ച് നാലഞ്ചു തവണ നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക.

പിന്നീട് അതിലേക്ക് നല്ലവെള്ളം ചേർത്ത് അടച്ചുവെച്ച് രണ്ടര മണിക്കൂർ ഫ്രിജിൽ കുതിർക്കാൻ വെക്കണം. അതിനുശേഷം കുതിർത്ത വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത അരി, ഉഴുന്ന്, ഉലുവ എന്നിവ ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് ചോറ്, 2 കഷ്‌ണം ഐസ്, 1 കപ്പ് കുതിർത്ത വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യുക.

അടുത്തതായി തണുപ്പത്ത് ഇഡലിമാവ് വേഗത്തിൽ പുളിപ്പിക്കുന്നത് എങ്ങിനെയെന്ന് നോക്കാം. അതിനായി ആദ്യം ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടാക്കുക. ഇനി ഇതിലേക്ക് ഒരു തട്ട് വെച്ചുകൊടുക്കാം. ഇനി ഇതിനുമുകളിൽ മാവ് ഒഴിച്ചുവെച്ചിരിക്കുന്ന പാത്രം ഇറക്കിവെച്ച് പാത്രവും കുക്കറും അടച്ചു വെക്കാം. അതിനുശേഷം തീ ഓഫ് ചെയ്‌ത്‌ മാവ് 5 മണിക്കൂർ പൊങ്ങാനായി മാറ്റിവെക്കാം. ഇപ്പോൾ മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും. ഇനി നമുക്ക് ഇഡലി ഉണ്ടാക്കാം.

അതിനായി ചൂടായ ഇഡലി ചെമ്പിലേക്ക് ഓയിൽ തടവിയ ഇഡലിത്തട്ട് ഇറക്കിവെക്കുക. ഇഡലിത്തട്ട് ചൂടാകുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഇഡലിമാവ് തട്ടിലേക്ക് ഒഴിച്ചുകൊടുക്കാം. എന്നിട്ട് ഇത് അടച്ചുവെച്ച് 5 മുതൽ 7 മിനിറ്റ് വരെ വേവിച്ചെടുക്കുക. ഇഡലി നന്നായി വെന്തുവരുമ്പോൾ ഇഡലിത്തട്ടിൽനിന്നും ഇഡലി നമുക്ക് എടുക്കാവുന്നതാണ്. അങ്ങിനെ രുചികരമായ വളരെ സോഫ്റ്റായ ഇഡലി റെഡിയായിട്ടുണ്ട്. Video credit: sruthis kitchen