സുബി സുരേഷിന്റെ അവസാന ബർത്ഡേയ് സെലിബ്രേഷൻ വീഡിയോ വൈറൽ.!! | Subi Suresh Last Birthday Celebration Video Viral malayalam.

ഒരു നല്ല നടിയായും അവതാരികയായും മലയാളികളുടെ മനസ്സിൽ പെട്ടന്ന് തന്നെ ഇടം നേടിയ താരമായിരുന്നു സുബി സുരേഷ്. വിവിധ കോമഡി ഷോകളിൽ തന്റെ കഴിവ് പ്രകടിപ്പിക്കാൻ സുബിക്കായിരുന്നു. ആണുങ്ങൾ വാണിരുന്ന കോമഡി സ്കിറ്റുകളിൽ ഒട്ടും പേടിയില്ലാതെ പെൺ സാന്നിധ്യം ഉറപ്പിക്കാൻ താരത്തിനായി.

കൂടാതെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു. അമ്മയും അച്ഛനും സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ എല്ലാ ചുമതലയും സുബിയാണ് നോക്കിയിരുന്നത്. എന്നാൽ കരൾ രോഗത്തെ തുടർന്നുള്ള അസുഖം മൂലം കഴിഞ്ഞ വര്ഷം ഫെബ്രുവരി 23 താരം നമ്മളെ വിട്ടുപിരിഞ്ഞു്. ശസ്ത്രക്രിയക്ക് ഒരുങ്ങിയ സമയമായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ അവസാന ബർത്ത് ഡേ സെലിബ്രേഷൻ വീഡിയോ ആണ് വൈറലാകുന്നത്. ഓഗസ്റ്റ് 13 ആണ് താരത്തിന്റെ ജന്മദിനം.കഴിഞ്ഞവർഷം കുടുംബത്തോടൊപ്പം ആഘോഷിച്ച വീഡിയോ ആണ് വൈറലാകുന്നത്.

എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന സുബിയുടെ വിയോഗം ഒരു ഞെട്ടൽ മലയാളികളിൽ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ വീഡിയോക്ക് താഴെ ആരാധകർ കണ്ണീരോടെ വിഷ് ചെയുന്നു. മാലാഖമാർക്കിടയിൽ ഇപ്പോൾ സുബി പിറന്നാൾ ആഘോഷിക്കും എന്നാണ് ആരാധകർ പറയുന്നത്.