വെള്ള ചട്ണിക്ക് ഇത്ര രുചിയോ.!! വളരെ എളുപ്പത്തിൽ രുചികരമായ വെള്ള ചട്ണി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Kerala Style Coconut Chutney Recipe

Tasty Kerala Style Coconut Chutney Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പുളിയില്ലാത്ത ഒരു അടിപൊളി വെള്ള ചട്ണിയുടെ റെസിപ്പിയാണ്. ഇഡലിക്കും ദോശക്കും ഉഴുന്ന് വടക്കും എല്ലാത്തിനും പറ്റിയ ഒരു കിടിലൻ തേങ്ങ ചമ്മന്തിയാണിത്. എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് ഉഴുന്ന് പരിപ്പ്, 2 അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നല്ലപോലെ

ഇളക്കികൊണ്ട് 2 മിനിറ്റ് ഫ്രൈ ചെയ്തെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 4 കാന്താരി മുളക്, 3 1/2 tbsp തേങ്ങചിരകിയത്, ആവശ്യത്തിന് ഉപ്പ്, 2 കറിവേപ്പില എന്നിവ ചേർത്തുകൊടുക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തെടുത്ത ഉഴുന്ന് പരിപ്പ് ചൂടാറിയ ശേഷം ഇതിലേക്ക് ഇട്ടു കൊടുക്കാം. അടുത്തതായി 1 ചെറിയ ഉള്ളി, 1 കഷ്ണം ഇഞ്ചി രണ്ടായി മുറിച്ചത്, തിളപ്പിച്ചാറിയ വെള്ളം

എന്നിവകൂടി ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. കുറച്ചു വെള്ളം മിക്സിയുടെ ജാറിലേക്കൊഴിച്ച് അരച്ചത് മൊത്തം എടുക്കാവുന്നതാണ്. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് താളിച്ചൊഴിക്കാൻ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് 1 tsp വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അൽപം കടുക്,

ലേശം ഉലുവ, 2 വറ്റൽമുളക് കീറിയത് എന്നിവ ചേർത്ത് മൂപ്പിക്കുക. അതിനുശേഷം ഇതിലേക്ക് 3 ചെറിയ ഉള്ളി അരിഞ്ഞത്, 1 തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ മൂപ്പിച്ച് എടുക്കുക. എന്നിട്ട് ഇത് നേരത്തെ അരച്ചു വെച്ചിരിക്കുന്ന ചട്ണിയിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. എന്നിട്ട് ഇത് ഒന്ന് മിക്സ് ചെയ്യുക. അങ്ങിനെ പുളിയില്ലാത്ത രുചികരമായ വെള്ള ചട്ണി ഇവിടെ റെഡി.

Video credit: CRAZY_Hackz