പച്ചരിയുണ്ടോ.? രാവിലെ ഇനി എന്തെളുപ്പം! പുതുമയുള്ളൊരു ബ്രേക്ക്ഫാസ്റ്റ്; ഇതൊന്നും ഇതുവരെ അറിയാതെ പോയല്ലോ.!! | Variety Breakfast Recipe

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ ഒരു ജോലിയാണ് രാവിലെ എന്തുണ്ടാക്കും എന്നത്. എന്തുണ്ടാക്കിയാലും മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമോ എന്ന ചിന്ത പലരെയും അലട്ടുന്നുണ്ടാകും. അത്തരത്തിലുള്ള വീട്ടമ്മമാർക്കായി അനായാസം തയ്യാറാക്കാവുന്ന എല്ലാവർക്കും ഒരുപോലെ ആകർഷിക്കുന്ന ഒരു പ്രഭാത ഭക്ഷണം പരിചയപ്പെടാം. ഇതിനായി ആദ്യം തന്നെ വേണ്ടത് തലേരാത്രി കുതിർത്തുവച്ച പച്ചരി ആണ്.

2 കപ്പ് പച്ചരി നന്നായി കഴുകിയ ശേഷം വെള്ളത്തിൽ കുതിർക്കാൻ ആയി വെക്കുക. അത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയശേഷം കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ 10 അല്ലി ചുവന്നുള്ളി, ഒരു ടീസ്പൂൺ ജീരകവും പച്ചരിയിലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് വേണം ഇത് നന്നായി അരച്ചെടുക്കാൻ. 2 കപ്പ് പച്ചരി, അര കപ്പ് വെള്ളം എന്ന അളവിൽ ആയിരിക്കണം വരാൻ.

ബുദ്ധിമുട്ടുണ്ടെങ്കിൽ അതിനനുസരിച്ച് വെള്ളം ചേർത്തു കൊടുക്കാം. അധികം വെള്ളമായി പോകാതെ അരച്ചെടുത്ത് മാവിലേക്ക് വറുത്ത ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. റവയും ചേർത്ത് അരച്ചു വച്ചിരിക്കുന്ന മാവ് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനു ശേഷം ഒരു പാൻ വെച്ച് അത് ചൂടായി കഴിയുമ്പോൾ അതിലേക്ക് കലക്കി വച്ചിരിക്കുന്ന മാവിൻറെ അല്പം ഒഴിച്ചു കൊടുക്കുക.

2 കപ്പ് പച്ചരി എടുത്തിരിക്കുന്നത് കൊണ്ട് തന്നെ രണ്ടായി വേണം ഇത് ചൂടാക്കി എടുക്കാൻ എടുക്കാതെ നന്നായി ഇളക്കി ഇതിലെ വെള്ളം വറ്റിച്ചെടുക്കുകവാൻ ശ്രമിക്കണം. ബാക്കി ചെയ്യണ്ട കാര്യങ്ങൾ വിശദമായി വീഡിയോയിൽ കാണാം.. Video credit : Eva’s world