ദിലീപ് ചിത്രം ഒടിടിയിലേക്ക്!! വോയിസ്‌ ഓഫ് സത്യനാഥൻ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു | Voice Of Sathyanathan Movie Ott Release

Voice of Sathyanathan Movie Ott Release : ദിലീപിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് റാഫി സംവിധാനം ചെയ്ത കോമഡി ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിൽ വിജയമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഒരു ഒടിടി പ്ലാറ്റ്ഫോം. പിന്നാലെ, ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് പുറത്തിറക്കിയിരിക്കുന്നു.

ഏറെ നാൾക്ക് ശേഷം ദിലീപിന്റെ ഒരു കോമഡി എന്റർടൈനർ ചിത്രം തിയേറ്ററിൽ എത്തിയതിനാൽ തന്നെ, വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തത്. പെൻ & പേപ്പർ ക്രിയേഷൻസ്, ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ബാദുഷ, സിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഓണം പ്രമാണിച്ച് ആണ് ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്.

ദിലീപിനൊപ്പം ജോജു ജോർജ്, വീണ നന്ദകുമാർ, സിദ്ദിഖ്, ജഗതി ബാബു തുടങ്ങിയ വലിയ ഒരു താരനിര അണിനിരന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ ഓഗസ്റ്റ് 25-ന് ഒടിടി സ്ട്രീമിങ് ആരംഭിക്കും. ഡിസ്നേ+ ഹോട്സ്റ്റർ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിൽ കാണാൻ സാധിക്കാതെ പ്രേക്ഷകരും, വീണ്ടും കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരും വളരെ പ്രതീക്ഷയോടെയാണ് ഈ അപ്ഡേറ്റിനെ കാണുന്നത്.

ഓണം പ്രമാണിച്ച് നിരവധി മലയാള സിനിമകൾ തിയേറ്ററുകളിൽ എത്തുന്നതിനൊപ്പം തന്നെ, ഇതിനോടകം തീയേറ്ററുകളിൽ റിലീസ് ചെയ്ത് വിജയകരമായി മാറിയ അനവധി ചിത്രങ്ങൾ വിവിധ ഒടിടി പ്ലാറ്റ്ഫോമിലൂടെയും പ്രേക്ഷകരിലേക്ക്എത്താൻ തയ്യാറെടുക്കുന്നു. ഇത്തവണത്തെ ഓണാഘോഷം മലയാളം സിനിമ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം ഉള്ളതാണ്.