കൃഷ്ണാ സ്റ്റോർസിൽ തമ്പിയുടെ ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ.!! ശിവന്റെ തനി സ്വരൂപം പുറത്ത് വരുന്നു; ബാലേട്ടൻ ഇല്ലാത്ത ആദിയിൽ ദേവിയേട്ടത്തി.!! Santhwanam Today 6 Th October 2023

Santhwanam Today 6 Th October 2023 : ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനത്തിൽ വിഷമകരമായ എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ അമ്മയുടെ മുറിയിൽ കയറി ഓരോ വിഷമങ്ങൾ പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു.

ഞാൻ കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്നോർത്ത് പൊട്ടിക്കരയുകയാണ് ശിവൻ. എന്നാൽ ഇതൊക്കെ കണ്ടു കൊണ്ട് വന്ന അഞ്ജലി ശിവനെ സമാധാനിപ്പിക്കുകയാണ്. അപ്പോഴാണ് ശത്രു കട പൂട്ടാനായി പോകുന്നത്. കൂടെ സത്യശീലനും ഉണ്ടായിരുന്നു. അപ്പോഴാണ് കടയുടെ ഷട്ടർ പൊക്കിയിട്ട് ഇരിക്കുന്നത് കാണുന്നത്. തുറന്നു നോക്കിയപ്പോൾ മൂന്നാലു പേർ ചേർന്ന് ചീട്ടുകളിയും വെള്ളമടിയുമാണ്. ദേഷ്യത്തിൽ ശത്രു അവരുമായി വഴക്കുണ്ടാക്കിയെങ്കിലും ശത്രുവിനെ പേടിപ്പിക്കുകയായിരുന്നു.

ഈ വിവരം ശിവനെയും ഹരിയും വിളിച്ചറിയിക്കണമെന്ന് ശത്രു സത്യശീലനോട് പറയുകയാണ്. വീട്ടിൽ ശിവനും ഹരിയും പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശത്രു വിളിച്ച് കടയിൽ ഉണ്ടായ കാര്യങ്ങൾ പറയുന്നത്. ഉടൻ ശിവനും ഹരിയും കടയിലേക്ക് പുറപ്പെട്ടു. കടയിലെത്തി ശിവനും ഹരിയും അവരെ കടയിൽ നിന്ന് അടിച്ച് പുറത്താക്കുകയായിരുന്നു. അപ്പോൾ സാന്ത്വനം വീട്ടിലേക്ക് ദേവി സേതുവിൻ്റെ കൂടെ വരുന്നത്. ശിവനും ഹരിയും കടയിലേക്ക് പോയ കാര്യം അഞ്ജു പറയുന്നത്.