വെറും 5 മിനിറ്റിൽ അവൽ ഉപയോഗിച്ചു എളുപ്പത്തിൽ ഒരു വ്യത്യസ്ത വിഭവം; രാവിലെ ഒന്ന് മാറിചിന്തിച്ചാലോ.!! Avil Breakfast Recipe Malayalam

Avil Breakfast Recipe Malayalam : എല്ലാദിവസവും രാവിലെ ഒരേ പലഹാരങ്ങൾ തന്നെ കഴിച്ച് മടുത്തവരായിരിക്കും മിക്ക ആളുകളും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം രുചികരവും അതേസമയം ഹെൽത്തിയായും തയ്യാറാക്കി എടുക്കാവുന്ന അവൽ ഉപയോഗിച്ചുള്ള ഒരു പ്രത്യേക വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു റെസിപ്പി തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ അത്യാവശ്യം കട്ടിയുള്ള അവൽ, പുളി വെള്ളം, മുളകുപൊടി, ശർക്കര പൊടി, ഉപ്പ്, ഉള്ളി, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ എടുത്തു വച്ച അവൽ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറിയ തരികളോട് കൂടി പൊടിച്ചെടുക്കണം. ശേഷം ഒരു ബൗളിലേക്ക് അല്പം പുളി വെള്ളവും, മുളകുപൊടിയും, ഉപ്പും, ശർക്കര പൊടിയും,

ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം പൊടിച്ചുവച്ച അവലിന്റെ പൊടി ആ ഒരു പുളി വെള്ളത്തിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് അഞ്ചു മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി അടച്ചു വയ്ക്കാം. ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കടുകും മുളകും ഇട്ട് പൊട്ടിച്ചെടുക്കുക. ശേഷം ചെറുതായി അരിഞ്ഞെടുത്ത ഉള്ളിയും,

പച്ചമുളകും,കറിവേപ്പിലയും ഇട്ട് വഴറ്റുക. കുറച്ച് തേങ്ങ കൂടി ഈ ഒരു സമയത്ത് ഇട്ടു കൊടുക്കാവുന്നതാണ്. ഇത് നന്നായി വഴണ്ട് വരുമ്പോൾ നേരത്തെ ഉണ്ടാക്കി വെച്ച അവൽ പൊടിയുടെ കൂട്ടുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത ശേഷം അല്പം തേങ്ങ കൂടി അവൽ കൂട്ടിന്റെ മുകളിലേക്ക് ഇട്ടു കൊടുക്കാം. ഇപ്പോൾ നല്ല രുചിയോടു കൂടിയ സ്പെഷ്യൽ അവൽ ഉപ്പുമാവ് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Video Credit : Pachila Hacks