സോഫ്റ്റ് പാലപ്പം റെസിപ്പി നാടൻ രീതിയിൽ! പാലപ്പം ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; പഞ്ഞി പോലെ പാലപ്പം.!! | Easy Soft Palappam

സോഫ്റ്റ് പാലപ്പം എളുപ്പത്തിൽ തയ്യാറാക്കാനായി ആദ്യം 1 കപ്പ് പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു 5 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് കുറച്ചു വെള്ളം ഒഴിച്ച് അരച്ചെടുക്കുക. എന്നിട്ട് കപ്പികാച്ചുന്നതിനായി മറ്റൊരു പാത്രത്തിലേക്ക് ഇതിൽ നിന്നും 4 tbsp മാവ് എടുക്കുക.

അതിനുശേഷം ഇതിലേക്ക് 1 ഗ്ലാസ് വെള്ളം ചേർക്കുക. പാലുംവെള്ളം പോലെ ആയിട്ടുണ്ടാകും ഇപ്പോൾ ഈ മാവ്. ഇനി ഇത് അടുപ്പത്ത് വെച്ച് ചൂടാക്കുക. ചൂടാകുമ്പോൾ ഇടക്കിടക്ക് ഇളക്കികൊടുത്ത് നല്ലപോലെ കുറുക്കിയെടുക്കുക. അങ്ങിനെ കപ്പികാച്ചൽ റെഡിയായിട്ടുണ്ട്. അതിനുശേഷം ഇത് ചൂടാറാനായി മാറ്റിവെക്കാം.

ഇപ്പോൾ മാവ് നല്ലപോലെ പൊന്തിവന്നിട്ടുണ്ടാകും. ഇനി ഇത് തവികൊണ്ട് നല്ലപോലെ ഇളക്കിയെടുക്കുക. കട്ടയൊക്കെ നന്നായിട്ട് ഉടഞ്ഞു കിട്ടണം. അടുത്തതായി മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഇത് യോജിപ്പിച്ചെടുക്കാം. അങ്ങിനെ മാവ് റെഡി. ബാക്കി വീഡിയോ കണ്ടു നോക്കൂ.. Video credit: KeralaKitchen Mom’s Recipes