നാഗ ദൈവങ്ങൾക്ക് ഈ ഒരൊറ്റ വഴിപാട് മതി നിങ്ങളുടെ ജീവിതം രക്ഷപെടാൻ! ഇതിലും വലിയൊരു വഴിപാടില്ല.. | Do This Offering Your Wish Will Come True Astrology

Do This Offering Your Wish Will Come True Astrology: പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ നാഗകാവുകൾ സംരക്ഷിച്ചു വരുന്ന രീതി നിലനിന്നിരുന്നു. ഇന്നും നാഗദൈവങ്ങളെ നമ്മുടെ നാട്ടിലെ പല തറവാടുകളിലും അതുപോലെ അമ്പലങ്ങളിലും നാഗ ദൈവങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാൽ നാഗ ദൈവങ്ങളെ പ്രാർത്ഥിക്കേണ്ട രീതി എങ്ങനെയാണെന്നും, ഏതെല്ലാം സന്ദർഭങ്ങളിലാണ് അത് ചെയ്യേണ്ടത് എന്നും പലർക്കും അറിയുന്നുണ്ടാവില്ല.

അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ജീവിതത്തിൽ വളരെയധികം ദുരിതമനുഭവിക്കുന്ന ഘട്ടങ്ങളിലാണ് നാം എല്ലാവരും ദൈവത്തെ ആശ്രയിക്കുന്നത്. പല കാരണങ്ങൾ കൊണ്ട് നാഗ ദൈവപ്രീതി ലഭിക്കാത്ത സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് രാഹു,കേതു ദോഷങ്ങൾ, ആയില്യം നാളിൽ പിറന്നതുകൊണ്ടുള്ള ദോഷങ്ങൾ എന്നിവ മൂലമെല്ലാം കഷ്ടത അനുഭവിക്കുന്നവർക്ക് നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുക വഴി അത്തരം പ്രശ്നങ്ങളിൽ

നിന്നെല്ലാം മോചനം ലഭിക്കുന്നതാണ്. മിക്കപ്പോഴും മറ്റു ദൈവങ്ങളെയെല്ലാം നമ്മൾ ആരാധിക്കുമ്പോൾ നാഗങ്ങളെ മറന്നു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള പൂജകൾ ഒന്നും നടത്താൻ സാധിച്ചില്ല എങ്കിലും മനസറിഞ് കാണിക്കയായി കുറച്ചു പണമെങ്കിലും നാഗദേവങ്ങൾക്ക് സമർപ്പിക്കാനായി ശ്രദ്ധിക്കുക. എല്ലാദിവസവും നാഗദൈവങ്ങളെ സന്ദർശിച്ച് പ്രാർത്ഥിക്കാൻ സാധിക്കാത്തവർ മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും അത് ചെയ്യാനായി ശ്രദ്ധിക്കുക. നാഗ ദൈവത്തോട് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയാണെങ്കിൽ ഏത് കാര്യവും നടക്കും എന്നകാര്യം സംശയം വേണ്ട

ജീവിതത്തിൽ ചെയ്ത പാപങ്ങൾ കഴുകി കളയാനും നാഗദൈവങ്ങളോട് അറിയാതെ ചെയ്തുപോയ തെറ്റുകൾ പൊറുക്കാനുമെല്ലാം എല്ലാ മാസവും ആയില്യം നാളിൽ നാഗ ദൈവത്തിന് മഞ്ഞൾ സമർപ്പിക്കുന്നത് നല്ലതാണ്. പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും നാട്ടിലെത്തുമ്പോൾ നാഗ ദൈവങ്ങൾക്ക് പൂജ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം പൂജകൾ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ആരുടെ പേരിലാണോ നടത്താൻ ഉദ്ദേശിക്കുന്നത്

അവരുടെ ജന്മ മാസത്തിലെ ആയില്യം നാൾ, അല്ലെങ്കിൽ മലയാളം മാസത്തിലെ ഒന്നാം തീയതി എന്നിങ്ങനെയുള്ള ദിവസങ്ങളാണ്. പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് പോകുന്നതിന് മുൻപ് മഞ്ഞനിറത്തിലുള്ള ഒരു പൂമാല, മഞ്ഞപ്പട്ട്, തെങ്ങിൻ പൂക്കുല എന്നിവയെല്ലാം സംഘടിപ്പിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നാഗ ദൈവങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേക നാഗ കോവിലുകളിൽ പോയി ഇത്തരം അർച്ചനകൾ ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories