തൃപ്രയാർ ഏകാദശി.!! ഏകാദശി വൃതം എടുക്കുന്നവരും എടുക്കാത്തവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഈ മന്ത്രം ജപിക്കൂ ഫലം ഉറപ്പ്.!! Thriprayar Ekadeshi astrology 2023

Thriprayar Ekadeshi astrology 2023 : ഈ വർഷത്തെ തൃപ്രയാർ ഏകാദശി ഇങ്ങ് എത്തിക്കഴിഞ്ഞു. ഏകാദശി വ്രതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായി ഉണ്ട്. വ്രതം നോൽക്കുന്നവരും നോൽക്കാൻ സാധിക്കാത്തവരുമായ ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മൂന്ന് ദിവസത്തെ ചടങ്ങുകളോട് കൂടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്.

എല്ലാ മലയാള മാസവും രണ്ട് ഏകാദശി എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്. അത്തരം ഏകാദശികളിൽ ഏറ്റവും ശ്രേഷ്ഠമായ ഏകാദശിയായി ഗുരുവായൂർ ഏകാദശിയെ കണക്കാക്കുന്നു. അടുത്ത പ്രാധാന്യമുള്ള ഒന്നാണ് തൃപ്രയാർ ഏകാദശി. അതുകൊണ്ടുതന്നെ ഈ ഒരു ദിവസം ഭഗവാനെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയാണെങ്കിൽ ജീവിതത്തിൽ ആഗ്രഹിക്കുന്ന ഏത് കാര്യവും നടക്കപ്പെടും. ഇതുവരെ വ്രതം എടുക്കുകയേ ചെയ്യാത്ത ആളുകൾക്ക് ഈയൊരു വർഷം അത്തരത്തിലൊരു

കാര്യത്തിന് തുടക്കം കുറിക്കുന്നത് വഴി വലിയ രീതിയിലുള്ള നേട്ടങ്ങൾ ജീവിതത്തിൽ വന്നു ചേരുന്നതാണ്. ഏകാദശി വ്രതവുമായി ബന്ധപ്പെട്ട് കൂടുതലായും നടക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ഒന്ന് ചെയ്ത തെറ്റുകളെല്ലാം ഭഗവാനോട് ഏറ്റുപറഞ്ഞ് അതിന് ഭഗവാനിൽ നിന്നും അനുഗ്രഹം വാങ്ങുക എന്നതാണ്. രണ്ടാമത്തെ കാര്യം ഉദ്ദിഷ്ട ഫലകാര്യ സിദ്ധിയായി കണക്കാക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ജീവിതത്തിലെ സർവ്വ ദുഃഖങ്ങളും ഒഴിഞ്ഞ് സന്തോഷവും ഐശ്വര്യവും വന്നുചേരുന്നതിന് വഴിയൊരുക്കുന്നു. ഏകാദശി എടുക്കുന്നവർ 7 ആം തീയതി വൈകുന്നേരം മുതൽ തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു

തുടങ്ങണം. അതായത് വെള്ളിയാഴ്ച ഉച്ചയൂണ് കഴിച്ചതിന് ശേഷം വ്രതം തുടങ്ങേണ്ടതുണ്ട്. മാത്രമല്ല ഒരു കാരണവശാലും നോൺവെജ് ഭക്ഷണങ്ങൾ ഉച്ചയൂണില്‍ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വ്രതം തുടങ്ങുന്നതിന് മുൻപായി ക്ഷേത്ര ദർശനം നടത്താൻ സാധിക്കുമെങ്കിൽ ശ്രീകൃഷ്ണ ഭഗവാനെ ദർശനം നടത്തി അതിനുള്ള അനുവാദം വാങ്ങിയെടുക്കുക എന്നത് പ്രധാനമുള്ള കാര്യമാണ്. അമ്പലത്തിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിൽ വിളക്ക് വെച്ച് ഭഗവാനോട് അനുവാദം വാങ്ങാവുന്നതാണ്. ഗുരുവായൂർ ഏകാദശി വ്രതവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : ക്ഷേത്ര പുരാണം