നടി ലെന വിവാഹിതയായി, വരൻ ഭാരതത്തിന്റെ അഭിമാനമായ മലയാളി

Actress Lena marriage: വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഏറെക്കാലമായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിനേത്രിയാണ് ലെന. ഇപ്പോൾ, തന്റെ വിവാഹ വിശേഷം അറിയിച്ചുകൊണ്ട് ആരാധകരെ സർപ്രൈസ് ചെയ്തിരിക്കുകയാണ് താരം. രാജ്യത്തിന്റെ മനുഷ്യപഹിരാകാശ യാത്ര ദൗത്യമായ ഗഗൻയാനിന്റെ നാല് ബഹിരാകാശ യാത്രികരുടെ പേരുകൾ

ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. നാല് ബഹിരാകാശ സഞ്ചാരികളിൽ ഉൾപ്പെട്ട മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് ലെനയുടെ ഭർത്താവ്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടന്ന ചടങ്ങിൽ ലെനയും പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് താരം തങ്ങളുടെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജനുവരി 17-നായിരുന്നു വിവാഹം എന്നും ലെന അറിയിച്ചു.

മാധ്യമങ്ങൾക്ക്‌ ഒന്നും യാതൊരു സൂചനയും നൽകാതെ നടന്ന വിവാഹമായതിനാൽ തന്നെ, ഈ പ്രഖ്യാപനം ആരാധകരെ സംബന്ധിച്ചിടത്തോളം സർപ്രൈസ് ആയിരിക്കുകയാണ്. അറേഞ്ച്ഡ് മാരേജ് ആയിരുന്നു എന്നും ലെന വെളിപ്പെടുത്തി. ലെന പങ്കുവെച്ച കുറിപ്പ് വായിക്കാം, “ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക്

ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.”