ബിരിയാണിക്ക് ഒരു എതിരാളി വന്നിരിക്കുന്നു അറബിക് റൈസ്, തയാറാക്കാൻ വേണ്ടത് വെറും 30 മിനിറ്റ്. രുചികരമായ ഈ വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കാൻ തോന്നും എന്നതുറപ്പാണ്.
കുറഞ്ഞ സമയം മതി വളരെകുറച്ച് സാധങ്ങൾ മതി, അറബിക് റെസിപ്പി എന്തായാലും ബിരിയാണിക്ക് ഒരു എതിരാളിയായി മാറുമെന്നും തന്നെ തോന്നുന്നു..ആദ്യമായി ബസുമതി റൈസ് 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുതിർന്നതിനുശേഷം ഇതൊരു അരിപ്പയിലേക്ക് മാറ്റി വെള്ളം പൂർണമായും വാർന്നു പോകാൻ വയ്ക്കുക. ഇനി നമുക്ക് കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം പട്ട, ഗ്രാമ്പു, ഏലക്ക, വയണ ഇല, ഇഞ്ചി,
വെളുത്തുള്ളി പേസ്റ്റ്, ചേർത്ത് ഒരു തക്കാളിയും ഒരു ക്യാപ്സിക്കവും കൂടെ തക്കാളി സോസും പച്ചമുളകും ചേർത്ത് നന്നായി വഴറ്റി എടുക്കുക.ഇതിലേക്ക് ഒരു സവാള അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയതിനുശേഷം മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മുഴുവനായുള്ള ചിക്കനെ രണ്ടായി മാത്രം മുറിച്ച് ഇതിലേക്കു ചേർത്ത് കുക്കർ അടച്ച് വച്ച് വേവിച്ചെടുക്കുക.
അതിനുശേഷം വെള്ളമൊക്കെ വാർന്നു പോയിട്ടുള്ള നമ്മുടെ ബസ്മതി റൈസ് ഇതിനോടൊപ്പം ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ഒഴിച്ച് കുക്കർ അടച്ചു വച്ച് വേവിച്ചെടുക്കുക. പൂർണമായി ഉള്ള റെസിപ്പി കാണുന്നതിനായി വീഡിയോ നിങ്ങളെ സഹായിക്കും.ഈ അറബി പ്രൈസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും വെറും 30 മിനിറ്റ് മതി ഒരു കിടിലൻ അറബിക് റൈസ്.റെസിപ്പി തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും എന്നത് ഉറപ്പാണ്, അതു മാത്രമല്ല ബിരിയാണിക്ക് ഒരു എതിരാളി ആയിട്ട് നമ്മുടെ അറബിക് റൈസ് വന്നിട്ടുണ്ട്. അതുപോലെതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ നിങ്ങൾക്ക് ഇതുപോലുള്ള രസകരമായിട്ടുള്ള ഉപകാരപ്രദമായിട്ടുള്ള വീഡിയോസ് കാണാനും സാധിക്കും. കൂടെ കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ബെൽ ബട്ടൺ പ്രസ് ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്.