
വാഴ ഇലയ്ക്ക് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന്നു അറിയാമോ banana leaf uses
കാസറോളിൽ ദോശയും ചപ്പാത്തിയുംചൂടാറാതെ ഇടുമ്പോൾ പെട്ടന്ന് ചീത്തയായി പോവും അടിഭാഗത്ത് ഒട്ടി പിടിക്കും. അത് തടയാൻ പലരും തുണി ഇട്ടു വെക്കാറുണ്ട്. എന്നാൽ ഇതിൽ തുണി വെക്കുന്നതിനേക്കാൾ നല്ലത് കുറച്ച് സ്പൂണുകൾ വെക്കുക.
ഇതിൻ്റെ മുകളിൽ ചപ്പാത്തിയും പത്തിരിയുമൊക്കെ വെക്കാം.കറിയൊക്കെ കുറച്ച് ബാക്കി വരുമ്പോൾ ചമ്മന്തിയൊക്കെ രണ്ടാമത് ചൂടാക്കുമ്പോൾ അതിന്റെ ടേസ്റ്റ് മാറും അല്ലെങ്കിൽ ഗ്രേവി കുറഞ്ഞ് പോവാറുണ്ട്. കാസറോളിൽ തിളച്ച വെള്ളം വെച്ച് അതിന്റെ മുകളിൽ ബാക്കി വന്ന കറി വെച്ചാൽ ഫ്രഷ് ആയിട്ട് കഴിക്കുന്ന കറി പോലെ ഉണ്ടാകും. രാവിലെ ഉണ്ടാക്കിയ ചപ്പാത്തിയും ഇങ്ങനെ ചൂടാക്കുക. കാസറോളിൽ ഉള്ള ഒരു ബാഡ് സ്മെൽ മാറ്റാൻ വേണ്ടി രാത്രി ഒരു പഞ്ഞി എടുക്കുക. ഉപ്പു ഇട്ട് തുടച്ച് വെക്കാം.കാസറോളിൽ ചൂട് നിൽക്കുന്നത് വളരെ കുറവായി തോന്നൽ ഉണ്ട് അത് ഒഴിവാക്കാൻ തിളച്ച വെള്ളം വെക്കുക.
ഇതിൽ വാഴയില വെച്ച് അതിന്റെ മുകളിൽ ഇടിയപ്പം വെച്ചാൽ ചീത്തയായി പോവില്ല. നമ്മുടെ എല്ലാവരുടെയും വീടുകളിൽ മാങ്ങ ധാരാളമായി ഉണ്ടാകുന്ന ഒരു കാലമാണിത് .. ഇത് ഉണക്കി ബുദ്ധിമുട്ടാതെ നല്ല അടിപൊളിയായി മാങ്ങ സൂക്ഷിക്കുന്നത് എങ്ങനെ എന്ന് നോക്കാം. മാങ്ങയുടെ തൊലി കളഞ്ഞ് അരിഞ്ഞ് എടുക്കണം. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ പഞ്ചസാര ഇടുക.കുറച്ച് വിനാഗിരി ഒഴിക്കുക.10മിനുട്ട് അടച്ച് വെക്കുക. ഇതിലേക്ക് മാങ്ങ ഇടുക.

ഇതിലെ വെള്ളം കളയുക. നന്നായി തുടച്ച് എടുക്കുക.ഒരു വാഴയില വാട്ടി അത് ബോക്സിൽ വെക്കുക. ഇതിൻ്റെ മുകളിൽ മാങ്ങ ഇടുക. ഇത് കുറെ കാലം ചീത്തയാവാതെ നിക്കും.ചൂട് കാലത്ത് ഉള്ള ഒരു പ്രശ്നമാണ് ചൂട് കുരു ഇത് മാറാൻ ഒരു വാഴയില എടുക്കുക.
ഇത് ക്ലീൻ ചെയ്യുക.വാഴയിലയും മാങ്ങ തൊലിയും കുറച്ച് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് ഗോതമ്പ് പൊടിയും ഇടാം. ഇത് ചൂട് കുരു നന്നായി കുറയ്ക്കും.