ഏത്തപ്പഴം ഉണ്ടോ ? എങ്കിൽ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! എത്ര മെലിഞ്ഞവരും തടിക്കാൻ ഏത്തപ്പഴം ലേഹ്യം | Banana Lehyam Recipe – A Traditional Energy Booster

Banana Lehyam Recipe: മെലിഞ്ഞവർ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് ശരീര വണ്ണക്കുറവ്, പല പൊടി കൈകൾ ചെയ്തിട്ടും ശരീരവണ്ണം വയ്ക്കാത്തവരും ഉണ്ട്, അങ്ങനെ മെലിഞ്ഞവർക്കും ശരീരവണ്ണം വെക്കേണ്ടവർക്കും ശരീരപുഷ്ടിക്കും വേണ്ടി ഇതാ ഒരു അടിപൊളി ലേഹ്യം, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കുറഞ്ഞ ചേരുവകൾ വെച്ച് ഉണ്ടാക്കാനും പറ്റിയ ഒരു അടിപൊളി ലേഹ്യമാണ് ഇത്, ഈ ഒരു ഏത്തപ്പഴം ലേഹ്യം എല്ലാവർക്കും ആരോഗ്യത്തിനും ശരീര പുഷ്ടിക്കും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ലേഹ്യമാണ്, മാത്രമല്ല ഈ ലേഹ്യം കഴിക്കാൻ വളരെ ടേസ്റ്റും ആണ്.

Ingredients:

2 ripe bananas (preferably Nendran variety)
1/2 cup jaggery (or palm jaggery)
2 tbsp ghee
1/2 tsp dry ginger powder (Sonth)
1/4 tsp cardamom powder
1 tbsp chopped cashews & almonds (optional)
1 tsp honey (optional, after cooling)


👩‍🍳 How to Prepare Banana Lehyam:

1️⃣ Steam or Boil Bananas until soft. Mash them into a smooth paste.
2️⃣ Melt Jaggery with a little water and strain to remove impurities.
3️⃣ In a pan, heat ghee and add the banana paste. Stir continuously.
4️⃣ Add the jaggery syrup and mix well until it thickens.
5️⃣ Add dry ginger powder, cardamom powder, and chopped nuts.
6️⃣ Keep stirring on low flame until it reaches a jam-like consistency.
7️⃣ Turn off the flame and let it cool. Add honey if desired.
8️⃣ Store in a glass jar at room temperature or in the refrigerator.

ആദ്യം 1/2 കിലോ ഏത്തപ്പഴം എടുക്കുക, തൊലി കറുത്ത പഴം എടുക്കാൻ ശ്രദ്ധിക്കുക കാരണം ആ പഴത്തിനാണ് ആരോഗ്യ ഗുണം കൂടുതൽ ഉള്ളത്, ശേഷം ഏത്തപ്പഴത്തിന്റെ തൊലി കളഞ്ഞ് ചെറുതായി കട്ട് ചെയ്ത് ഒരു മിക്സിയുടെ വലിയ ജാറിലേക്ക് ഇട്ടുകൊടുക്കുക, ശേഷം ഒട്ടും തന്നെ വെള്ളം ചേർക്കാതെ ഈ ഏത്തപ്പഴം അരച്ചെടുക്കുക, ശേഷം ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക,

നെയ്യ് ഉരുകി വന്നാൽ ഇതിലേക്ക് അരച്ചെടുത്ത പഴം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക, മീഡിയം ഫ്‌ളൈമിൽ ഇട്ട് ഇത് നന്നായി ഇളക്കി കൊടുത്തു വേവിച്ചെടുക്കുക, ശേഷം നാല് വലിയ അച്ചു ശർക്കര ഒരു പാത്രം അടുപ്പത്ത് വെച്ച് കുറച്ചു വെള്ളമൊഴിച്ച് ഉരുക്കി എടുക്കുക, ശേഷം ഇത് ചൂടാറിയാൽ അരച്ചെടുക്കുക, ഏത്തപ്പഴം കുറുകാൻ തുടങ്ങുമ്പോൾ അതിലേക്ക് ശർക്കര ഉരുക്കിയത് ഒഴിച്ചുകൊടുക്കുക, ശേഷം തീ കുറച്ചു വെച്ച് നന്നായി ഇളക്കി മിക്സ് ചെയ്യുക, കൈവിടാതെ ഇളക്കി

കൊടുക്കണം, ശർക്കര ചേർത്തതുകൊണ്ട് ഇത് പൊട്ടി വരാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് നീളമുള്ള ചട്ടുകം തവി എന്നിവ ഉപയോഗിച്ച് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കുക, ശേഷം ഒരു മുറി തേങ്ങ ചിരകിയത് ഒരു കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ ഇതിലേക്ക് ചേർത്തു കൊടുക്കാം, ശേഷം ഇതിലേക്ക് മൂന്ന് ഏലക്ക പൊടിച്ചുവെച്ചത് ചേർത്ത് കൊടുക്കുക എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക, ശേഷം ഇത് കുറുകി നന്നായി വറ്റി വന്നാൽ ഇതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക, ശേഷം വീണ്ടും ഇളക്കി യോജിപ്പിച്ചു കൊടുക്കുക, അങ്ങനെ ലേഹ്യത്തിന്റെ പാകം ആവുന്നത് വരെ വേവിക്കുക, പാത്രത്തിൽ നിന്നും വിട്ടുപോരാൻ തുടങ്ങിയാൽ തീ ഓഫ് ചെയ്യാം ഇപ്പോൾ നമ്മുടെ അടിപൊളി ഏത്തപ്പഴം ലേഹ്യം തയ്യാറായിട്ടുണ്ട്!!! ആമിനയുടെ അടുക്കള Banana Lehyam Recipe