മുഖം തിളങ്ങാനും രക്തപുഷ്ടിക്കും ബീറ്റ്റൂട്ട് ഇങ്ങനെയൊന്ന് കഴിച്ചുനോക്കൂ.! നിറവും സൗന്ദര്യം കൂടും ബി പി കുറയും കായികക്ഷമത വർദ്ധിക്കും ഇത് ഒരു സ്പൂൺ മതി | Beetroot Lehyam – A Natural Health Tonic
Beetroot Lehyam – A Natural Health Tonic : ശരീര സൗന്ദര്യം നിലനിർത്താനായി പലവിധ ക്രീമുകളും, ലേഹ്യങ്ങളുമെല്ലാം വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ബീറ്റ്റൂട്ട് ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ബീറ്റ്റൂട്ട് ലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് വലിയ ബീറ്റ്റൂട്ട് തൊലി കളഞ്ഞെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, തേങ്ങയുടെ രണ്ടാം പാലും ഒന്നാം പാലും, ഗ്രാമ്പു, പട്ട, മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി, നെയ്യ്, ഒരു പിടി അളവിൽ അണ്ടിപ്പരിപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കുക്കറിലേക്ക് അരിഞ്ഞുവച്ച ബീറ്റ്റൂട്ട് കഷണങ്ങളും, പട്ടയും, ഗ്രാമ്പൂവും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് കൊടുക്കുക.

ശേഷം രണ്ട് വിസിൽ അടുപ്പിച്ച് എടുക്കണം. ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടിനോടൊപ്പം തന്നെ എടുത്തു വച്ച അണ്ടിപ്പരിപ്പ് കൂടി ചേർത്ത് അരച്ചെടുക്കണം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച പേസ്റ്റ് അതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കുക. ഈയൊരു സമയത്ത് ബീറ്റ് റൂട്ട് പാത്രത്തിന്റെ അടിയിൽ പിടിക്കാതിരിക്കാനായി
നെയ്യ് കുറേശെയായി തൂവി കൊടുക്കണം. ബീറ്റ്റൂട്ടിന്റെ മണമെല്ലാം പോയി നല്ലതുപോലെ കുറുകി വരുമ്പോൾ അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കണം. ശർക്കരപ്പാനി ബീറ്റ്റൂട്ടിലേക്ക് നല്ലതുപോലെ പിടിച്ചു തുടങ്ങുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കാം. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ആയി ലേഹ്യം കുറുകി വന്നു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ചൂടാറി കഴിയുമ്പോൾ ലേഹ്യം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യനുസരണം എടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. രുചികരമായ അതേ സമയം ശരീരത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുന്ന ബീറ്റ്റൂട്ട് ലേഹ്യം ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.