പ്ലാവില ഇങ്ങനെ ചെയ്താൽ അരയും വയറും പെട്ടെന്ന് കുറയ്ക്കാം.. | Belly Fat Reduction Using Jackfruit Leaves

Jackfruit leaves may aid in belly fat reduction due to their potential metabolic-boosting and antioxidant properties. To use, dry and grind the leaves into a powder, then mix with water or tea. Consume regularly, but consult a healthcare professional before starting any new regimen or treatment.

Belly Fat Reduction Using Jackfruit Leaves : പ്ലാവിലയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് ഇപ്പോഴും കൃത്യമായി അറിയാത്തവരാണ് നമ്മളിൽ പലരും. വയറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ്, ഇടുപ്പിലുള്ള കൊഴുപ്പ്, വണ്ണംവെക്കൽ എന്നിവക്ക് ഉത്തമമായ ഔഷധമാണ് പ്ലാവില. പഴുത്ത പ്ലാവിലയാണ് ഇതിനുപയോഗിക്കുക. എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കിയാലോ..?

ഇതിനായി ആവശ്യത്തിന് പഴുത്ത പ്ലാവിലയെടുത്ത് 2, 3 പ്രാവശ്യം കഴുകുക. ഇതിൽ നിന്ന് ഇലയുടെ കുറച്ച് ഭാഗങ്ങൾ മുറിച്ച് മാറ്റണം. കുറച്ച് ഇലയുടെ ഭാഗങ്ങളും തണ്ടും നാരുമെല്ലാം എടുക്കണം. ഇതിനി മുറിക്കുക. ഒരുപിടി ഇലയാണ് വേണ്ടത്. ഒരു പിടിയിലേക്ക് 4 ഗ്ലാസ്‌ വെള്ളം ഒരു പാത്രത്തിലേക്ക് എടുക്കണം. ഇതിലേക്ക് ഇലയിട്ട് വെട്ടിതിളപ്പിക്കണം. ഇലയുടെ നീരെല്ലാം വെള്ളത്തിലേക്ക് ഇറങ്ങി കളറെല്ലാം മാറിവരണം.

ഇതിനി തീ ഓഫ്‌ചെയ്ത് മറ്റൊരു ഗ്ലാസ്സിലേക്ക് അരിച്ചൊഴിക്കുക. ഇതിലേക്ക് 3 ചന്ദ്രപ്രഭ ഗുളികകൂടി ചേർത്ത് ദിവസം 3 പ്രാവശ്യം കുടിക്കുക. ഒപ്പം തന്നെ പ്ലാവില തോരൻ കൂടി കഴിച്ചാൽ വളരെ നല്ലതാണ്. ഉദരരോഗങ്ങൾ, ഷുഗർ, കൊളസ്‌ട്രോൾ എന്നിവക്ക് ഇത് പരിഹാരമാണ്. ഇതുണ്ടാക്കാൻ പ്ലാവിന്റെ തളിരില വേണം. ആവശ്യത്തിന് ഇലയെടുത്ത് നന്നായി കഴുകുക.

ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം ഒരു പുട്ടു കുറ്റിയിലേക്കിട്ട് ആവികയറ്റുക. എന്നാൽ ഇത് പെട്ടെന്ന് വെന്തുകിട്ടും ഈ സമയം 1 സവാള, ആവശ്യത്തിന് പച്ചമുളക്, 1 തണ്ട് കറിവേപ്പില എന്നിവ എടുക്കുക. ചീനച്ചട്ടി അടുപ്പത്തു വെക്കുക. എണ്ണയൊഴിച്ച് ചൂടായശേഷം കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. വിശദമായി അറിയാൻ വീഡിയോ കാണൂ. Belly Fat Reduction Using Jackfruit Leaves Credit : PRS Kitchen