
ഈ എണ്ണ മതി മുടി തഴച്ചു വളരാൻ! നല്ല കറുത്ത ഇടതൂർന്ന മുടി വളരാൻ ഒരു നാടൻ ടിപ്പ്; മുടി പനംങ്കുല പോലെ വളരാൻ കരിംജീരക എണ്ണ കാച്ചുന്ന വിധം!! | Benefits of Black Seed Oil for Hair Growth
Black cumin seed oil, also known as kalonji oil, is widely used for promoting hair growth and preventing hair fall. Rich in antioxidants, vitamins, and essential fatty acids, it nourishes the scalp, strengthens hair roots, and restores natural shine. This cost-effective remedy is a chemical-free alternative to expensive hair treatments.
Black Seed Oil For Hair Growth : സൗന്ദര്യ പ്രധാനിയാണ് ഇടതൂർന്ന് സമൃദ്ധമായി വളരുന്ന മുടി. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. മുടി വളരുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനുമായുള്ള മാർക്കറ്റിൽ ലഭ്യമാകുന്ന പല വിധ മരുന്നുകളും പരീക്ഷിച്ചു മടുത്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇതെല്ലം ഗുണത്തിനേക്കാൾ ഏറെ ദോഷമാണ് നൽകാറുള്ളത്.

മാത്രമല്ല യവ്വനത്തിൽ തന്നെയുള്ള നരയും ഒരുവിധം ആളുകളെ നിരാശരാകിട്ടുണ്ട്. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും അകാലനിരക്കും ഉത്തമ പരിഹാരമുണ്ട്. കരിഞ്ജീരക എണ്ണ തേച്ചാൽ മുടി തഴച്ചു വളരും. തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് കരിംജീരകം. തെച്ചിപ്പൂവ്, തുളസി ഇല, കറ്റാർ വാഴ, തേങ്ങാപാൽ, കരിംജീരകം എന്നിവ ഉപയോഗിച്ച് എണ്ണകാച്ചി തേച്ചാൽ മുടി നന്നായി വളരും.
കരിംജീരകം ഏകദേശം നാലു മണിക്കൂ റെങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കണം. അതിനു ശേഷം ആദ്യമായി തുളസി ഇലകൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത തുളസിയുടെ ഇലകൾ ചെറിയ ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അതിനുശേഷം ഇതേ രീതിയിൽ തന്നെ കറ്റാർവാഴ അരച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കാതെ വേണം അരച്ചെടുക്കാൻ. ഇതിനിടയിൽ തന്നെ തേങ്ങാപ്പാല് തയ്യാറാക്കുക. ഏറ്റവും അവസാനമായി മിക്സിയുടെ ജാറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന കരിം ജീരകം ഇടുക.
ഇതിന്റെ കൂടെ തന്നെ തെച്ചിപൂവ് ഇട്ടു കൊടുക്കുക. ഇത് രണ്ടും നന്നായി അരച്ചെടുക്കുക. ശേഷം ഒരു ഉരളി എടുത്ത് അതിലേക്ക് ആദ്യമായി തേങ്ങാപ്പാല് തയ്യാറാക്കി വെച്ചിരിക്കുന്നത് ഒഴിച്ചുകൊടുക്കുക. അതിനുശേഷം കറ്റാർവാഴ അരച്ച മിശ്രിതം ചേർക്കുക. ഒപ്പം തന്നെ തുളസിനീരും ചേർത്ത് ഇളക്കുക. ശേഷം മാത്രം ഉരളി അടുപ്പിൽ വെക്കുക. വളരെ ചെറിയ തീയിൽ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തെച്ചിപ്പൂവ് കരിഞ്ചീരകവും ചേർന്നുള്ള അരപ്പ് ഇട്ടുകൊടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Black Seed Oil For Hair Growth Credit : KONDATTAM Vlogs
Pro Tip: Massage warm black cumin seed oil onto the scalp twice a week to improve blood circulation and boost hair growth. Regular use helps reduce dandruff, strengthen roots, and provide long-term nourishment for thick, healthy, and shiny hair.