ഡ്രാഗൺ ചെടി ഇനി ഗ്രോബാഗിൽ നടാം. Can you grow dragon fruit in grow bags?

മ്യൂസിക് ഓഫ് നൈറ്റ് എന്നറിയപ്പെടുന്ന ചെടിയാണ് ഡ്രാഗൺ ചെടി, കൊളസ്ട്രോൾ കുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്നു, ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തിന് നല്ലതാണ്, വെയിറ്റ് കുറയ്ക്കാൻ നോക്കുന്നവർക്ക് ഇത് നല്ലതാണ്.പല തരത്തിൽ ഉള്ള വിറ്റാമിൻ ഇതിൽ ഉണ്ട്, .ടെറസിലെ ഗ്രോബാഗിൽ ഇത് എങ്ങനെ നടാം എന്ന് നോക്കാം.

ആദ്യം തന്നെ നടുന്ന കമ്പ് തിരഞ്ഞെടുക്കണം, നടുന്നതിൻ്റെ രണ്ട് ദിവസം മുമ്പ് കമ്പ് മുറിച്ച് വെക്കാം, കമ്പ് മുറിച്ച് സ്ഥലത്ത് കുറച്ച് ഫംഗസൈഡ് ആക്കുന്നത് നല്ലതാണ്, മണ്ണിൽ നിന്നുള്ള ഫംഗ്സ് കുറയും, നല്ല വായിവട്ടം ഉള്ള പാത്രം എടുക്കുക, പാത്രത്തിൽ ദ്വാരങ്ങൾ ഉണ്ടാവണം., കട്ട പിടിച്ച മണ്ണ് എടുക്കരുത്ഒ, രു പാത്രത്തിൽ മണ്ണും

മണലും കമ്പോസ്റ്റ് ചകിരിച്ചോർ നന്നായി മിക്സ് ചെയ്യുക, കമ്പ് നടുമ്പോൾ മണ്ണിലേക്ക് താഴ്ത്താതെ ചെരിച്ച് നടാം, ഫംഗസൈഡ് ആയിട്ട് സാഫ് വെള്ളത്തിൽ കലക്കി കമ്പിൻ്റെ അറ്റം മുക്കുക നടാം, ആഴ്ചയിൽ രണ്ട് തവണ വെള്ളം മതി, ചുവട്ടിൽ വെള്ളം കെട്ടി കിടന്നാൽ ചീഞ്ഞ് പോകും, ചെടി നട്ട് പിടിപ്പിച്ച് രണ്ട് മാസത്തേക്ക് ഒരു വളവും ചെയ്യേണ്ട.അതിനു ശേഷം മാസത്തിൽ ഒരു ദിവസം ജൈവ സ്ലറി ഒഴിക്കുക, വളർന്ന് കഴിയുമ്പോൾ എന്തെങ്കിലും ഒരു സപ്പോർട്ട് കൊടുക്കുക

ചെടി വളർന്ന് വരുമ്പോൾ നേരെ വളരുന്ന കമ്പ് മുറിക്കുമ്പോൾ കുറെ ചില്ലകൾ വരും ഇത് താഴേക്ക് ആക്കുക, ജൂലൈ മുതൽ ഒക്ടോബർ വരെ ആണ് പൂക്കൾ ഉണ്ടാകുന്ന സമയം, രാത്രിയാണ് പൂക്കൾ ഉണ്ടാകുന്നത്മ,ഴക്കാലത്ത് ഉണ്ടാകുന്നത് ചെറുതായിരിക്കും, പൂക്കൾ ഉണ്ടായിട്ട് കായ് പിടിക്കുന്നിലെങ്കിൽ കൃത്രിമപരാഗണം നടത്തണം, പഴങ്ങൾ പൊട്ടി തുടങ്ങുമ്പോൾ ആണ് വിളവ് എടുക്കേണ്ടത്, പഴം ഞെക്കി നോക്കുമ്പോൾ ഞെങ്ങുന്നുണ്ടെങ്കിൽ പഴുത്തത് ആയിരിക്കും, കാറ്റസ് ചെടികളുടെ പുറത്ത് ഫംഗസിൻ്റെ ആക്രമണം വരും, ഇത് ഒഴിവാക്കാൻ സ്യൂഡോമോണസ് ലായനി സ്പ്രേ ചെയ്യാം.

Can you grow dragon fruit in grow bags?
Comments (0)
Add Comment