ചാർക്കോൾ ഉപയോഗിച്ച് ഒത്തിരി കാര്യങ്ങൾ ചെയ്യാം Charcoal uses for plants

പലനിറത്തിലും മണത്തിലും ഉള്ള പൂക്കൾ ഉള്ള ചെടികൾ വീട്ടിൻ്റെ മുറ്റത്ത് നിറഞ്ഞ് നിൽക്കുമ്പോൾ കാണാൻ നല്ല ഭംഗി ആണല്ലേ.  ഈ പൂച്ചെടികൾ നന്നായി സംരക്ഷിച്ചാൽ മാത്രമേ നിലനിൽക്കൂ,  എല്ലാവർക്കും ഇതിന് സമയം കിട്ടാറില്ല, ചെടി നടുമ്പോൾ തന്നെ നല്ല ഒരു പോട്ടി മിക്സ് തയ്യാറാക്കുന്നത് നല്ലതാണ് , ഇത് കഴിഞ്ഞ് ചെടി വളരുന്നത് മുതൽ പൂക്കൾ ഉണ്ടാകുന്ന സമയം വരെ വളപ്രയോഗം നടത്തണം.

വളപ്രയോഗത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കരിക്കട്ട, കരികട്ട കൊണ്ട് എന്തൊക്കെ വളങ്ങൾ ഉണ്ടാക്കാം എന്ന് നോക്കാം. പോട്ടി മിക്സ് തയ്യാറാക്കുമ്പോൾ അതിൽ കരികട്ട ഇടുന്നത് നല്ലതാണ്ഇത് നല്ല രീതിയിൽ നീർവാഴ്ച്ച കിട്ടാൻ സഹായിക്കും.  വെളളം കെട്ടി കിടക്കാതെ ഇരിക്കാൻ വേണ്ടി സഹായിക്കും, വീട്ടിൽ അധികം മുറ്റം ഇല്ലാത്തവർക്ക് ടറസിൻ്റെ മുകളിൽ കൃഷി ചെയ്യുന്നവർക്ക് പോട്ടി മിക്സിൻ്റെ കനം കുറയ്ക്കാൻ ഇത് നല്ലതാണ്,  ചെടി നല്ല ആരോഗ്യത്തോടെ വളരും, ഇത് നല്ലൊരു ഫംഗിസൈഡ് ആയി ഉപയോഗിക്കാം,

ഇത് പൊടിച്ചും അല്ലാതെയും ഉപയോഗിക്കാം, സർക്കുലൻസ് ,അഡിനീയം പ്ലാന്റ്സിന് ഉപയോഗിക്കാം, വെളളത്തിൽ നിന്ന് ഇൻഫെക്ഷൻ വരാതിരിക്കാനും ബൾബ് ചീയുന്നത് കുറയ്ക്കാൻ നല്ലതാണ്പെസ്റ്റിസൈഡ് ആയും ഇൻസെക്റ്റിസൈഡ് ആയും ഉപയോഗിക്കാം,  ചെടിയുടെ അടിയിലും മുകളിലും എല്ലാം ഇടാം.  ഇത് ഒരു ഫർട്ടിലൈസർ ആണ് , കുറച്ച് എടുത്ത് പൊടിച്ച് മണ്ണിൽ മിക്സ് ചെയ്യാം, ഒരു പോട്ടിൽ 100 ഗ്രാം ആണ് മിക്സ് ചെയ്യേണ്ടത്രണ്ട് മാസത്തിൽ ഒരിക്കൽ ചെയ്യാം. 

 മണ്ണിലെ പിച്ച് ബാലൻസ് ചെയ്യാൻ ഇത് കൊണ്ട് സാധിക്കും, ഗാർഡൻ ഡെക്കർ ചെയ്യാനും ചാർക്കോൾ ഉപയോഗിക്കാം.   ഇത് നല്ലൊരു മൾച്ചിങ് ആയി ഉപയോഗിക്കാം, മണ്ണിൻ്റെ നനവ് നിലനിർത്താൻ സഹായിക്കും,  കളകൾ നശിപ്പിക്കാൻ ചാർക്കോൾ ഉപയോഗിക്കാം, ഹാർഡ് ആയുള്ള ചാർക്കോൾ ആണ് വേണ്ടത്മരം കത്തിച്ചാണ് ഇത് ഉണ്ടാക്കുക, വളരെ പെട്ടന്ന് തന്നെ ഫലം കിട്ടുന്നതാണ് ചാർക്കോൾ.