ചിക്കൻ കൊണ്ട് ഇറച്ചി ചോറ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ, അടിപൊളി ടേസ്റ്റ് ആണുട്ടോ !!

chicken erachi chor recipe: ബീഫ് കഴിക്കാത്തവർക്കും ഇറച്ചി ചോറ് കഴിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ. അങ്ങനെയുള്ളവർക്ക് ചിക്കൻ കൊണ്ട് ഇറച്ചി ചോർ ഉണ്ടാക്കാൻ പറ്റും.

ചേരുവകൾ

  • ചിക്കൻ – 1 കിലോ
  • ബസുമതി അരി – 3 കപ്പ്
  • ഇഞ്ചി
  • വെളുത്തുള്ളി – 1 കുടം
  • പച്ച മുളക് – 6 എണ്ണം
  • നെയ്യ് – 2 ടേബിൾ സ്പൂൺ
  • ഓയിൽ – 2 ടീ സ്പൂൺ
  • പെരുംജീരകം – 1 ടീ സ്പൂൺ
  • നല്ല ജീരകം – 1 ടീ സ്പൂൺ
  • പട്ട
  • ഗ്രാമ്പു – 5 എണ്ണം
  • ഏലക്ക -3 എണ്ണം
  • സവാള – 2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1 ടീ സ്പൂൺ
  • മുളക് പൊടി – 1. 1/2 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 1 ടേബിൾ സ്പൂൺ
  • ഗരം മസാല – 1 ടേബിൾ സ്പൂൺ
  • തക്കാളി – 2 എണ്ണം
  • മല്ലിയില
  • പുതിന ഇല
  • തൈര് – 2 ടേബിൾ സ്പൂൺ
  • നാരങ്ങ – 1/2 മുറി

അരി നന്നായി കഴുകിയശേഷം അരമണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഇനിയൊരു കുക്കർ അടുപ്പിൽ വച്ച് ചൂടായ ശേഷം ഓയിൽ ഒഴിച്ചു കൊടുക്കുക കൂടെ തന്നെ നെയ്യും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഗ്രാമ്പു പട്ട ഏലക്ക എന്നിവ ചേർത്ത് കൊടുക്കാം കൂടെത്തന്നെ പെരുംജീരകവും ചെറിയ ജീരകവും ചേർത്ത് കൊടുത്ത് വഴറ്റുക.

ഇനി ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഇട്ട് കൊടുത്തു ഇളകിയ ശേഷം നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള കൂടിയിട്ടു കൊടുത്തു നന്നായി വഴറ്റുക. സവാള വാടി വരാൻ ആവശ്യമായ ഉപ്പു കൂടി ചേർത്ത് കൊടുത്ത് ഇളക്കുക. ഇനി ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ വയറ്റിയ ശേഷം പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക.

chicken erachi chor recipe

ഇനി പുതിനിലയും മല്ലിയിലയും തൈരും ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്ത കഴിയുമ്പോൾ ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം ഊറ്റി കളഞ്ഞ ശേഷം ചേർത്തു കൊടുത്ത് നന്നായി ഇളക്കിയ അടച്ചു വെച്ച് 10 മിനിറ്റ് വേവിക്കുക. ഇനി ഇതിലേക്ക് അരി ചേർത്ത് കൊടുക്കുക. ആവശ്യത്തിൻ വെള്ളവും ഒഴിച്ച് കൊടുത്ത് കൂടെത്തന്നെ നാരങ്ങ നീരും കൂടി ചേർത്ത് കൊടുക്കുക. വീണ്ടും അടച്ചു വച്ച് 10 മിനിറ്റ് വേവിച്ച് വെള്ളമെല്ലാം വറ്റി കഴിയുമ്പോൾ നമുക്കിത് തീ ഓഫാക്കി വീണ്ടും 10 മിനിറ്റ് അടച്ചു വെക്കുക.