
ഇഡ്ഡലി മാവ് പതഞ്ഞു പൊങ്ങാൻ ഇത് മാത്രം മതി! പഞ്ഞി പോലെയുള്ള ഇഡ്ഡലിയും ദോശയും കിട്ടാൻ മാവിൽ ഈ ഒരു സൂത്രം ചെയ്താൽ മതി!! | Classic Idli Batter Recipe (Soft & Fluffy)
ഇഡ്ഡലി മാവ് പതഞ്ഞു പൊങ്ങാൻ ഇത് മാത്രം മതി! പഞ്ഞി പോലെയുള്ള ഇഡ്ഡലിയും ദോശയും കിട്ടാൻ മാവിൽ ഈ ഒരു സൂത്രം ചെയ്താൽ മതി!! | Idli Batter Recipe with Pro TipsIdli Batter Recipe with Pro Tips : വായിലിട്ടാൽ അലിഞ്ഞു പോകുന്ന അത്രയും സോഫ്റ്റ് ആയ ഇഡലി ഉണ്ടാക്കിയാലോ. പഞ്ഞിപോലെയുള്ള ഇഡ്ഡലി / ദോശ കിട്ടാൻ മാവിൽ ഈ ഒരു സൂത്രം മാത്രം മതി. സോഫ്റ്റ് ഇഡ്ഡലിയും ദോശയും ആർക്കും ഉണ്ടാക്കാനുള്ള ടിപ്സ്. ഇങ്ങനെ ഉണ്ടാക്കാൻ ആയി
മെയിൻ ആയിട്ട് മാവ് അരച്ചെടുക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. മാവ് അരച്ച് എടുക്കുമ്പോൾ ചോറും കൂടെ തന്നെ അവലും കൂടി ചേർത്തിട്ടാണ് നമ്മൾ ഈ ഒരു മാവ് ഉണ്ടാക്കുന്നത്. അതുപോലെ കൈകൊണ്ടു തന്നെ മിക്സ് ചെയ്യുന്നതു കൊണ്ട് തന്നെ ഇഡലി നല്ല സോഫ്റ്റ് ആയി കിട്ടുകയും ചെയ്യും.

ഒരു ബൗളിലേക്ക് പച്ചരി ചേർത്തു കൊടുക്കുക. നമ്മൾ ഏത് ഗ്ലാസിലാണ് പച്ചരി അളക്കുന്നത് അതേ ഗ്ലാസിൽ തന്നെ ഉഴുന്നു അളവ് എടുക്കാൻ ശ്രദ്ധിക്കുക. ഇനി ഇതിലേക്ക് ഉഴുന്നു ചേർത്തു കൊടുത്ത് കൂടെ തന്നെ ഉലുവയും ചേർത്ത് കൊടുത്ത് നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് കുതിരാൻ വെക്കുക.
ഇതിന്റെ കൂടെ തന്നെ കുറച്ച് അവൽ കൂടി ചേർത്തു കൊടുക്കുക. നന്നായി കുതിർന്നു കഴിയുമ്പോൾ നമുക്കിത് അരച്ചെടുക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഈ ഒരു കുതിർത്തു വെച്ച അരിയും ഉഴുന്നും അവലും എല്ലാം ചേർത്ത് കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുക്കുന്ന സമയത്ത് കുറച്ച് ചോറ് കൂടി ചേർത്തിട്ട് വേണം അരച്ചെടുക്കാൻ.
ചോറ് ചേർക്കണം എന്ന് നിർബന്ധമില്ല. ഓൾറെഡി അവല് ചേർത്തു കൊണ്ട് തന്നെ നല്ല സോഫ്റ്റ് ആയി തന്നെ കിട്ടും എന്നാലും ചോറ് ചേർത്താൽ കുഴപ്പമൊന്നുമില്ല. ഇനി ഇതെല്ലാം കൂടി അരച്ച് ഒരു ബൗളിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ നന്നായി വൃത്തിയാക്കിയ ശേഷം കൈകൊണ്ട് തന്നെ മിക്സ് ചെയ്യുക. കൈകൊണ്ട് മിക്സ് ചെയ്യുമ്പോൾ ആണ് പെട്ടെന്ന് ഇതിന്റെ ഫെർമെന്റേഷൻ നടന്നു പൊന്തി വരുകയൊള്ളു. അതുകൊണ്ട് കൈകൊണ്ടു തന്നെ മാക്സിമം ചെയ്യാൻ ശ്രമിക്കുക. പിറ്റേ ദിവസം രാവിലെ ആകുമ്പോഴേക്കും മാവ് നന്നായി പൊന്തി വന്നിട്ടുണ്ടാകും. ഇനി മാവ് അധികം ഇളക്കാതെ കുറച്ചൊന്ന് ഇളക്കി കൊടുത്തശേഷം ഇഡ്ഡലിത്തട്ടിൽ എണ്ണ തടവി അതിലേക്ക് മാവ് ഒഴിച്ചു കൊടുത്തു ഇല്ലെങ്കിൽ ദോശ പാൻ വെച്ച് ചുട്ട് എടുക്കാവുന്നതാണ്. Idli Batter Credit : Remya’s Recipes
Ingredients (for ~20 idlis):
Ingredient | Quantity |
---|---|
Parboiled rice (idli rice) | 2 cups (400g) |
Whole urad dal (split black gram, skinless) | ½ cup (100g) |
Fenugreek seeds (methi) | 1 tsp |
Cooked rice / Poha (optional) | 2–3 tbsp |
Salt | to taste (after fermentation) |
Water | As needed (for soaking & grinding) |
👨🍳 Step-by-Step Method
🔹 1. Soak (6 hours)
- Wash and soak idli rice in plenty of water.
- Separately soak urad dal + fenugreek seeds in another bowl.
💡 Optional: Add 2 tbsp cooked rice or poha to the rice bowl (helps with softness and fermentation).
🔹 2. Grind (30–45 mins)
- Grind urad dal first with minimal water to a smooth, fluffy paste.
- Grind rice to a slightly grainy texture.
- Mix both pastes together in a large bowl. Batter should be pourable but thick.
🔄 Use wet grinder for best results, or high-power blender with short pulses.
🔹 3. Ferment (8–12 hours)
- Cover the bowl loosely and keep in a warm, dark place overnight.
- Batter should double in size and become slightly bubbly.
🔥 Cold climate tip: Place the batter in the oven with the light on or wrap with a towel near the stove.