അരിപ്പൊടി ഉണ്ടോ വീട്ടിൽ.!? സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികളെ ഞെട്ടിക്കാം, ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.!! Crispy Pappadavada Recipe

Crispy Pappadavada Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു സ്നാക്ക് നൽകേണ്ടതായി വരാറുണ്ട്. അതിനായി സ്ഥിരമായി കടകളിൽ നിന്നും സ്നാക്കുകൾ വാങ്ങി കൊടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കിടിലൻ രുചിയിൽ തയ്യാറാക്കാവുന്ന ഒരു പപ്പടവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients:

  • 5-6 papadams (pappad)
  • 1 cup gram flour (besan)
  • 2 tbsp rice flour (for extra crispiness)
  • 1 tsp red chili powder 🌶️
  • 1/4 tsp turmeric powder
  • 1/2 tsp cumin seeds (optional)
  • 1/2 tsp asafoetida (hing)
  • Salt to taste
  • 1/2 cup water (as needed for batter)
  • Curry leaves (chopped) 🌿
  • Oil for deep frying

ഈയൊരു രീതിയിൽ പപ്പടവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നേകാൽ ഗ്ലാസ് അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം ഒന്ന് ചൂടായി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ ഉപ്പ്, മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു പിഞ്ച് ജീരകം, കാൽ ടീസ്പൂൺ കറുത്ത എള്ള് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും നല്ല രീതിയിൽ വെള്ളത്തിൽ കിടന്ന് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അരിപ്പൊടി കുറേശ്ശെയായി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.

മാവിന്റെ ചൂടൊന്ന് മാറിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ കുഴച്ചെടുക്കുക. ശേഷം അതിനെ നീളത്തിൽ ഒന്നുകൂടി സെറ്റ് ചെയ്ത് ചെറിയ പപ്പടങ്ങളുടെ രൂപത്തിൽ പരത്തി എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പരത്തിവെച്ച മാവുകൾ ഓരോന്നായി ഇട്ട് എളുപ്പത്തിൽ വറുത്തു കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പപ്പടവട റെഡിയായി കഴിഞ്ഞു.

വളരെ രുചികരമായി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്കാണ് പപ്പടവട. എന്നാൽ മാവിന്റെ കൺസിസ്റ്റൻസി, ഉപയോഗിക്കുന്ന ചേരുവകൾ എന്നിവയുടെ കൂട്ടിൽ എല്ലാം കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. അതല്ലെങ്കിൽ പപ്പടവട ഉണ്ടാക്കുമ്പോൾ അത് ക്രിസ്പായി കിട്ടണമെന്നില്ല. എരുവിന്റെ ആവശ്യാനുസരണം മുളകുപൊടിയുടെ അളവിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.