നല്ല ക്രിസ്പിയായ പഴംപൊരി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!! | Crispy Pazhampori Recipe (Banana Fritters)

Crispy Pazhampori Recipe : നമ്മുടെയെല്ലാം വീടുകളിൽ നേന്ത്രപ്പഴം വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പഴം കൂടുതലായി പഴുത്തു കഴിഞ്ഞാൽ അധികമാർക്കും കഴിക്കാൻ ഇഷ്ടം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും പഴംപൊരി ഉണ്ടാക്കിയാലോ എന്നതിനെപ്പറ്റി കൂടുതലായും ചിന്തിക്കാറുള്ളത്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പഴംപൊരികളിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല ക്രിപിയായ പഴംപൊരി

Ingredients:

✔ 2 ripe Nendran bananas (Ethakka)
✔ 1 cup Maida (All-purpose flour)
✔ 2 tbsp Rice flour (for extra crispiness)
✔ 2 tbsp Sugar
✔ ½ tsp Turmeric powder
✔ ½ tsp Salt
✔ ½ tsp Cardamom powder (optional)
✔ ½ cup Water (adjust as needed)
✔ Oil for frying

എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി പഴം രണ്ട് രീതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ഇതിൽ ആദ്യത്തെ രീതി പഴം രണ്ടായി മുറിച്ച ശേഷം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുന്നതാണ്. രണ്ടാമത്തെ രീതി തൊലിയോട് കൂടി തന്നെ പഴമെടുത്ത് അതിനെ ചെറിയ സ്ലൈസുകൾ ആയി മുറിച്ചെടുക്കുക. ശേഷം തൊലി അടർത്തി കളഞ്ഞാൽ മതിയാകും.

നീളം കുറച്ച് കനം കുറച്ചു വേണം ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനുള്ള പഴം കഷണങ്ങളാക്കി വയ്ക്കാൻ. ശേഷം പഴംപൊരിയിലേക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ മൈദ, കോൺഫ്ലവർ, ഏലയ്ക്ക പൊടിച്ചത്, ഉപ്പ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, അല്പം മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. പൊടി വെള്ളമൊഴിച്ച് കട്ടകളില്ലാത്ത രീതിയിൽ അത്യാവശ്യം കട്ടിയായി വേണം യോജിപ്പിച്ച് എടുക്കാൻ.

അതോടൊപ്പം തന്നെ പഴംപൊരിക്ക് ക്രിസ്പിനസ് കിട്ടാനായി അല്പം ബ്രഡ് ക്രംസ് കൂടി എടുത്തു വയ്ക്കാം. മുറിച്ചുവെച്ച പഴക്കഷണങ്ങൾ ബാറ്ററിൽ ഒരുതവണ മുക്കി ബ്രഡ് ക്രംസിൽ ഒന്നുകൂടി റോൾ ചെയ്തെടുക്കണം. ശേഷം പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ചു വയ്ക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച പഴക്കഷണങ്ങൾ അതിലേക്ക് ഇട്ട് വറുത്ത് കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ അതേസമയം വ്യത്യസ്തമായ ഒരു പഴംപൊരി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Crispy Pazhampori Recipe Credit : Sanas Kitchen Special