ചോറിന് കഴിക്കാൻ കിടിലൻ ടേസ്റ്റിൽ ഒരു ഒഴിച്ചു കറി! Cucumber Pachadi Recipe

എല്ലാദിവസവും ചോറിനോടൊപ്പം എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല സുഖമില്ലാത്ത ദിവസങ്ങളിലും മറ്റും കൂടുതൽ വിശദമായി കറികൾ ഉണ്ടാക്കാൻ ആർക്കും അധികം താൽപര്യം ഉണ്ടായിരിക്കുകയുമില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഹെൽത്തി ആയ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients:

  • Cucumber: 1 medium-sized (finely chopped or grated)
  • Yogurt (curd): 1 cup (whisked)
  • Grated coconut: ½ cup
  • Green chilies: 2-3 (adjust to taste)
  • Cumin seeds: ½ tsp
  • Mustard seeds: ½ tsp (for tempering)
  • Curry leaves: 1 sprig
  • Dried red chilies: 1-2
  • Coconut oil: 1 tsp
  • Salt: To taste

ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നല്ലതുപോലെ ഉടച്ചെടുത്ത തൈര് ഒഴിച്ച് വയ്ക്കുക. ശേഷം ഒരു പിടി അളവിൽ കുക്കുംബർ, ഒരു മീഡിയം സൈസിലുള്ള ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, ക്യാരറ്റ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, തക്കാളി ചെറുതായി അരിഞ്ഞെടുത്തത് എന്നിവ സെറ്റ് ചെയ്തു വയ്ക്കണം. അടുത്തതായി കറിയിലേക്ക് ആവശ്യമായ ഒരു അരപ്പ് തയ്യാറാക്കാം.

അതിനായി മിക്സിയുടെ ജാറിലേക്ക് ഒരുപിടി അളവിൽ തേങ്ങയും, ഒരു വലിയ പച്ച മുളകും,ഒരു പിഞ്ച് അളവിൽ ജീരകവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഈ ഒരു കൂട്ടുകൂടി തൈരിനോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഈയൊരു സമയത്ത് കറിയിലേക്ക് ആവശ്യമായ ഉപ്പും അല്പം പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കാവുന്നതാണ്. ശേഷം എടുത്തു വച്ച പച്ചക്കറികൾ ഓരോന്നായി തൈരിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മുകളിലായി അല്പം മല്ലിയില കൂടി ചേർത്തു കൊടുക്കാം. അവസാനമായി കറിയിലേക്ക് ഒരു താളിപ്പ് കൂടി തയ്യാറാക്കണം.

അതിനായി ഒരു പാൻ അടുപ്പത്ത് വെക്കുക പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും, ഉണക്കമുളകും,കറിവേപ്പിലയും ഇട്ട് പൊട്ടിച്ചശേഷം അതുകൂടി തൈരിലേക്ക് ചേർത്ത് മിക്സ് ചെയ്താൽ നല്ല രുചികരമായ കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.