ഇതൊരു പിടി മതി എത്ര കടുത്ത വേനലിലും ഉണങ്ങി കരിഞ്ഞ കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും; ഇനി എന്നും കറിവേപ്പില നുള്ളി മടുക്കും!! | Curry Leaves Cultivation Using Kariyila (Stem Cutting Method)
Curry Leaves Cultivation Using Kariyila : പാചക ആവശ്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി കടകളിൽ നിന്നും കറിവേപ്പില വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ വിഷാംശത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാൽ തന്നെ വളരെ ചെറിയ പരിചരണം നൽകിക്കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്നതാണ് ഇവിടെ വിശദമാക്കുന്നത്.
Growing curry leaves (kariveppila) from kariyila (stem cuttings) is an easy and effective method, especially if you don’t have seeds. This method ensures faster growth and a higher success rate.
ഈയൊരു രീതിയിൽ ചെടി വളർത്തിയെടുക്കാനായി ആദ്യം തന്നെ ഒരു നല്ല പോട്ടിംഗ് മിക്സ് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതലായി ഉപയോഗിക്കേണ്ടത് കരിയിലയാണ്. തൊടിയിലും മറ്റും വെറുതെ കത്തിച്ചു കളയുന്ന കരിയില ഈയൊരു രീതിയിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ചെടികൾ നടുമ്പോൾ ഉപയോഗപ്പെടുത്താവുന്നതാണ്. ശേഷം ഒരു പോട്ടെടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലയറിലായി മുക്കാൽ ഭാഗത്തോളം കരിയില നിറച്ചു കൊടുക്കുക.

പോട്ടിൽ കരിയില നിറച്ച് കൊടുക്കുന്നത് വഴി പോട്ടിന്റെ കനം കുറയ്ക്കുകയും അതേസമയം ചെടിയുടെ വളർച്ച കൂട്ടാനും സഹായിക്കുന്നു. ശേഷം മുകളിലായി ജൈവ വളക്കൂട്ട് ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പോട്ടിംഗ് മിക്സ് നിറച്ചു കൊടുക്കണം. അതോടൊപ്പം മുകളിലായി കുറച്ച് അടുക്കള വേസ്റ്റ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പോട്ടിന്റെ നടുഭാഗത്തായി ഒരു ചെറിയ തടമെടുത്ത് കറിവേപ്പില ചെടി ഇറക്കി വയ്ക്കുക. ചെടിയുടെ ചുറ്റും മണ്ണെല്ലാം ഇട്ടു കൊടുത്ത ശേഷം അല്പം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക.
ചെടി നല്ല രീതിയിൽ വളർന്ന് കിട്ടിക്കഴിഞ്ഞാൽ ചെറിയ രീതിയിലുള്ള വളപ്രയോഗങ്ങളെല്ലാം നടത്താവുന്നതാണ്. അതിനായി വെള്ളമെടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ പുളിപ്പിച്ച കഞ്ഞി വെള്ളവും ചാരവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് മാസത്തിൽ ഒന്നോ രണ്ടോ തവണ ചെടിക്ക് ചുറ്റുമായി ഒഴിച്ചു കൊടുക്കുകയാണെങ്കിൽ കറിവേപ്പില ചെടി നല്ല രീതിയിൽ തഴച്ച് വളരുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS