Dates and carrot juice is a nutrient-packed drink rich in vitamins, minerals, and antioxidants. It supports digestion, boosts immunity, and enhances energy levels naturally. Regular consumption of this juice can help maintain overall wellness while providing a refreshing and healthy beverage option for daily intake.
Dates Carrot Juice Recipe : ഈ വേനൽക്കാലത്ത് നമ്മുടെ ശരീരത്തിന് ഉന്മേഷം നൽകുന്ന നല്ല ഒരു ജ്യൂസ് ഉണ്ടാക്കിയാലോ.? ഈത്തപ്പഴം ഉണ്ടോ വീട്ടിൽ? ക്യാരറ്റും ഈത്തപ്പഴവും വെച്ച് നമ്മൾ ഈ ജ്യൂസ് ഉണ്ടാക്കുന്നത്. ഈ ഒരു ജ്യൂസിൽ വേറെ പഞ്ചസാരയോ കാര്യങ്ങളൊന്നും ചേർക്കുന്നില്ല. അതുകൊണ്ടു തന്നെ വളരെ ഹെൽത്തി ആയ ഒരു ജ്യൂസ് ആണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ജ്യൂസ് ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ്. ശരീരത്തിന്റെ ക്ഷീണം മാറാനും നിറം വർധിക്കാനും ഇതു ഒരു ഗ്ലാസ്സ് മതി.
ആദ്യം തന്നെ ഈത്തപ്പഴം കുരു കളഞ്ഞ ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി കുരുകളഞ്ഞ ഈത്തപ്പഴം ഒരു ബൗളിലേക്ക് ഇട്ട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു ഈത്തപ്പഴം കുതിരാൻ വയ്ക്കുക. വൈകിട്ടാണ് ജ്യൂസ് ഉണ്ടാക്കുന്നത് എങ്കിൽ ഉച്ചയാകുമ്പോഴേക്കും ഈത്തപ്പഴം കുതിരാൻ വെക്കുന്നതായിരിക്കും നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ മിക്സിയിലിട്ട് അടിക്കുമ്പോൾ അടിഞ്ഞു കിട്ടും. ശേഷം ജ്യൂസ് അടിക്കാൻ സമയമാകുമ്പോൾ നമുക്ക് ക്യാരറ്റ് ക്ലീൻ ചെയ്തെടുക്കാം. ക്യാരറ്റ് തൊലികളഞ്ഞ് നന്നായി കഴുകിയ ശേഷം ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ക്യാരറ്റും ഈത്തപ്പഴവും എടുത്ത അതേ കപ്പിൽ തന്നെ ഒരു കപ്പ് നിറച്ച് വേണം എടുക്കാൻ.
ക്യാരറ്റ് മിക്സിയിലിട്ട് അടിക്കുന്നത് മുൻപ് നമുക്കൊന്ന് വേവിച്ചെടുക്കണം. അതിനായി പ്രഷർകുക്കറിൽ ഇട്ട് കൊടുത്ത് കുറച്ചു വെള്ളം ഒഴിച്ച് ഒരു വിസിൽ വേവിക്കുക. മിക്സിയുടെ ജാറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ഈത്തപ്പഴം വെള്ളത്തോട് കൂടി തന്നെ ഒഴിച്ചുകൊടുക്കുക. അതുപോലെതന്നെ വേവിച്ച് വച്ചിരിക്കുന്ന ക്യാരറ്റും വെള്ളത്തോടുകൂടി ചേർത്തു കൊടുത്തു കുറച്ചു പാലും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഈത്തപ്പഴം എല്ലാം കുതിർന്നതു കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടിഞ്ഞു കിട്ടുന്നതായിരിക്കും. കട്ടി കൂടുതൽ ഇഷ്ടമില്ലാത്തവർക്ക് കുറച്ചുകൂടി പാൽ ഒഴിച്ച് കട്ടി കുറച്ച് എടുക്കവുന്നതാണ്. ഇനി ഇതിനു മുകളിൽ ഡെക്കറേറ്റ് ചെയ്യാൻ കശുവണ്ടി ഒക്കെ ഇടേണ്ടവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. Dates Carrot Juice Recipe Credit : Malappuram Vlogs by Ayishu