റൂം തണുപ്പിക്കാൻ ഇനി എസി വാങ്ങേണ്ട, ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ; 5 പഴയ ഓട് മതി റൂം കിടുകിടാ തണുപ്പിക്കാൻ.!! DIY Air Cooler Using Roof Tiles – Eco-Friendly Cooling
DIY Air Cooler Using Roof Tiles – Eco-Friendly Cooling : വേനൽക്കാലമായാൽ റൂമിലെയും മറ്റും ചൂട് ശമിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഴുവൻ സമയവും ഫാൻ ഇട്ടിട്ടായാലും റൂമിനകത്ത് ചൂട് വായു കെട്ടി നിന്ന് കിടക്കുന്ന സമയത്ത് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. മാത്രമല്ല സാധാരണക്കാരായ ആളുകൾക്ക് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എസി വാങ്ങുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ
Making an air cooler using roof tiles is an innovative, low-cost, and eco-friendly way to cool your home naturally. This works on the evaporative cooling principle, where water-soaked tiles help lower the surrounding temperature.
മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ റൂം തണുപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ റൂം കൂളിംഗ് ചെയ്തെടുക്കാനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് മൂന്ന് മുതൽ നാല് എണ്ണം ഓട്, ഒരു പരന്ന പാത്രം, രണ്ട് ഇഷ്ടിക, ഒരു മരത്തിന്റെ പലക, നീളമുള്ള ഒരു പൈപ്പ്, ടീ ഷേപ്പിലുള്ള ഒരു പൈപ്പ്, വെള്ളം, ടേബിൾ ഫാൻ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പഴയ ഓടാണ് എടുക്കുന്നത് എങ്കിൽ അതിനെ നടു പകുതിയാക്കി മുറിച്ചെടുത്ത്

വീണ്ടും രണ്ട് കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഓടിനു മുകളിൽ പായലോ പൊടികളോ ഉണ്ടെങ്കിൽ അത് വെള്ളമൊഴിച്ച് കഴുകി കളയാനായി പ്രത്യേകം ശ്രദ്ധിക്കുക. പരന്ന പാത്രത്തിലേക്ക് വെള്ളമൊഴിച്ച് അതിന് നടുക്കായി ഇഷ്ടിക സെറ്റ് ചെയ്തു കൊടുക്കുക. വീണ്ടും മുകളിൽ മരക്കഷണം സെറ്റ് ചെയ്തു കൊടുക്കാം. സൈഡിലായി പൈപ്പ് വെച്ചശേഷം മുകൾ ഭാഗത്ത് ടീ ഷേയ്പ്പിൽ ഉള്ള പൈപ്പ് കൂടി സെറ്റ് ചെയ്തു കൊടുക്കുക. പാത്രത്തിൽ നിറയെ വെള്ളമൊഴിച്ചു കൊടുക്കുക.
ശേഷം ആവശ്യമെങ്കിൽ ഐസ് ക്യൂബുകൾ കൂടി വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ തണുത്ത വായു അകത്തേക്ക് ലഭിക്കുന്നതാണ്. ഇതിന് പുറകിലായി ഫാൻ സെറ്റ് ചെയ്ത് സ്വിച്ച് ഓൺ ചെയ്യുമ്പോൾ കാറ്റ് അതിൽ നിന്നും ശക്തമായി ഓടിന്റെ കഷ്ണങ്ങളുടെ ഉള്ളിലൂടെ പുറത്തേക്ക് വരുന്നതാണ്. അതുവഴി ചൂടുള്ള വായു വളരെ എളുപ്പത്തിൽ റൂമിൽ നിന്നും പുറത്തു കളയാനായി സാധിക്കും. മാത്രമല്ല വളരെ കുറഞ്ഞ ചെലവിൽ റൂം തണുപ്പിച്ച് എടുക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Air Cooler using roof tiles Video Credit : Craft Company Malayalam